ലോക്സഭ തെരഞ്ഞെടുപ്പ്: ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടും -ഇ.ടി

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. മൂന്നാം സീറ്റിന് ലീഗിന് അര്‍ഹതയുണ്ട്. ഏത് സീറ്റാണ് ആവശ്യപ്പെടുകയെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനോട് അധിക സീറ്റ് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ല. ബി.ജെ.പിയുടെ ദുഷ്ഭരണം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള മുന്നണിയെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് കൂടെയുണ്ട്. മാറ്റത്തിന് ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥ അനുകൂലവുമാണെന്ന് രാഹുലിനെ നേരിട്ട് അറിയിച്ചുവെന്നും ഇ.ടി പറഞ്ഞു.

Tags:    
News Summary - ET Mohammed Basheer Third Seat- Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.