Posted On
date_range Updated On
date_range എസ്റ്റേറ്റ് ജീവനക്കാരൻ കിണറ്റിൽ മരിച്ചനിലയിൽ
നെല്ലിയാമ്പതി: എസ്റ്റേറ്റ് ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചന്ദ്രാമല എസ്റ്റേറ്റിലെ ഓഫിസ് ജീവനക്കാരനായ മട്ടത്തുപാടി അയ്യപ്പൻകുട്ടിയുടെ മകൻ വിപിെൻറ (27) മൃതദേഹമാണ് എസ്റ്റേറ്റിനകത്തെ കിണറ്റിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ജീവനക്കാർക്ക് ചായ നൽകിയ ശേഷം പുറത്തു പോയ ഇയാളെ ഉച്ചഭക്ഷണ സമയത്തും കാണാത്തതിനെ തുടർന്ന് അന്വേഷിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് കിണറ്റിനടുത്ത് വിപിെൻറ ചെരിപ്പുകൾ കണ്ടതിനെ തുടർന്ന് പാടഗിരി പൊലീസും അന്വേഷണമാരംഭിച്ചു.
തിങ്കാഴ്ച രാത്രി ഒമ്പതരയോടെ അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ചന്ദ്രാമല എസ്റ്റേറ്റിലെ പ്യൂണാണ് വിപിൻ. മാതാവ്: ദേവി. സഹോദരൻ: വിനീത് കുമാർ. പാടഗിരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.