െകാച്ചി: സ്വതന്ത്രചിന്ത കൂട്ടായ്മയായ എസ്സന്‍സ് ക്ലബ് അന്തർദേശീയ ശാസ്ത്ര സ്വതന്ത്ര ചിന്ത സെമിനാർ ‘എസൻഷ്യ-2019’ 31ന് എറണാകുളം ടൗൺഹാളിൽ നടക്കും. എസന്‍സ് ക്ലബിന്റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാറിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 31 പ്രഭാഷകര്‍ വിഷയാവതരണം നടത്തും.
സെമിനാറിന്‍റെ ഭാഗമായി എസ്സന്‍സ് മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് പ്രോഗ്രാമിൽ വിദ്യാര്‍ത്ഥികളുടെ നാലു ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടും. വിജയികൾക്ക് 50000 രൂപയാണ് സമ്മാനം. ഡോ. വൈശാഖന്‍ തമ്പി, ഡോ. പ്രവീണ്‍ ഗോപിനാഥ്, അനുപമ രാധാകൃഷ്ണന്‍ എന്നിവർ മാസ്റ്റര്‍ മൈന്‍ഡ് നയിക്കും.
വിവിധ വിഷയങ്ങളിൽ ധന്യ ഭാസ്‌കരന്‍, പ്രസാദ് വേങ്ങര, റോഷന്‍ മാത്യു വര്‍ഗീസ്, ആരിഫ് ഹുസൈന്‍ തെരുവോത്ത്, ചന്ദ്രശേഖര്‍ രമേശ്, അയൂബ്, ജാമിദ ടീച്ചര്‍, മാണി, ഷിബു ഈരിക്കൽ, ഡെന്നി തോമസ്, രഹ്ന എം., ഡോ. അജീഷ് ബി.ആര്‍, ഡോ. കെ.എം ശ്രീകുമാര്‍, എസ്. വരുണ്‍, വിഷ്ണു മോഹന്‍, രമേഷ് രാജശേഖരന്‍, ഡോ. ഹരീഷ് കൃഷ്ണന്‍, വി.എസ്. ജസ്റ്റിന്‍ തുടങ്ങിയവർ പെങ്കടുക്കും.
രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെയാണ് ‘എസ്സന്‍ഷ്യ’. വാർത്ത സമ്മേളനത്തില്‍ എസ്സന്‍സ് ക്ലബ് പ്രസിഡൻറ് സജീവന്‍ അന്തിക്കാട്, സെക്രട്ടറി കമലാലയം രാജന്‍, ഗ്ലോബല്‍ പ്രസിഡൻറ് ശ്രീലേഖ ചന്ദ്രശേഖര്‍, ഗ്ലോബല്‍ വൈസ് പ്രസിഡൻറ് പ്രവീണ്‍ വി. കുമാർ, റിജു കോഴിക്കോട്, പ്രവീൺ കുമാർ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.