Posted On
date_range Updated On
date_range എറണാകുളം-യെലഹങ്ക സ്പെഷൽ ട്രെയിൻ 18 വരെ നീട്ടി
പാലക്കാട്: യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ, എറണാകുളം-യെലഹങ്ക റൂട്ടിൽ സർവിസ് നടത്തുന്ന സ്പെഷൽ ട്രെയിൻ സെപ്റ്റംബർ 18 വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു.
06101 എറണാകുളം ജങ്ഷൻ-യെലഹങ്ക ജങ്ഷൻ സ്പെഷൽ സെപ്റ്റംബർ 8, 11, 13, 15, 18 തീയതികളിൽ (ഞായർ, ബുധൻ, വെള്ളി) എറണാകുളത്തുനിന്ന് 12.40ന് പുറപ്പെട്ട് അതേ ദിവസം രാത്രി 11ന് യെലഹങ്ക ജങ്ഷനിലെത്തും.
06102 യെലഹങ്ക ജങ്ഷൻ-എറണാകുളം ജങ്ഷൻ സ്പെഷൽ സെപ്റ്റംബർ 9, 12, 14, 16, 19 (തിങ്കൾ, വ്യാഴം, ശനി) തീയതികളിൽ യെലഹങ്ക ജങ്ഷനിൽനിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട് അതേ ദിവസം ഉച്ചക്ക് 2.20ന് എറണാകുളത്ത് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.