എറണാകുളം-വേളാങ്കണ്ണി ട്രെയിൻ ഒരു മാസത്തേക്ക് കൂടി നീട്ടി
കൊച്ചി: എറണാകുളം-വേളാങ്കണ്ണി-എറണാകുളം പ്രതിവാര സ്പെഷല് ട്രെയിനുകളുടെ സര്വിസ് ഒരു മാസത്തേക്ക് കൂടി നീട്ടി. ഫെബ്രുവരിയില് ഇരു ട്രെയിനുകളും നാലു സര്വിസുകള് വീതം നടത്തും. എറണാകുളം ജങ്ഷന്-വേളാങ്കണ്ണി സ്പെഷല് ഫെയര് ട്രെയിന് (06035) ഫെബ്രുവരി നാല്, 11, 18, 25 തീയതികളില് ഉച്ചക്ക് 1.10ന് പുറപ്പെട്ട് പിറ്റേന്ന് പുലര്ച്ച 5.40ന് വേളാങ്കണ്ണിയില് എത്തും. വേളാങ്കണ്ണി-എറണാകുളം സ്പെഷല് ഫെയര് ട്രെയിന് (06036) ഫെബ്രുവരി അഞ്ച്,12,19,26 തീയതികളില് വൈകീട്ട് 6.40ന് വേളാങ്കണ്ണിയില് നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11.40ന് എറണാകുളം ജങ്ഷനിലെത്തും. വെള്ളിയാഴ്ച രാവിലെ എട്ട് മുതല് മുന്കൂര് റിസര്വേഷന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.