എറണാകുളം യു.ഡി.എഫ് ചെയർമാന്‍റെ മകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

ആലുവ: യു.ഡി.എഫ് എറണാകുളം ജില്ല ചെയർമാന്‍റെ മകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ആലുവ തോട്ടക്കാട്ടുകര മഞ്ഞളി ജോണിൻറെ മകൻ ഗോർബി ജോണാണ് (26) മരിച്ചത്. ബുധനാഴ്ച രാവിലെ ആറോടെ നഗരത്തിന് സമീപം തുരുത്ത് പാലത്തിനടുത്തതായാണ് മൃതദേഹം കണ്ടെത്തിയത്.

സ്‌റ്റേഷൻ മാസ്റ്ററാണ് വിവരം പൊലീസിൽ അറിയിച്ചത്. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത മൃതദേഹം വൈകീട്ട് ആറു മണിക്ക് യു.സി കോളജിന് സമീപമുള്ള സെമിത്തേരിയിൽ സംസ്കരിക്കും.

Tags:    
News Summary - ernakulam udf chairman son dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.