കൊച്ചി : കോണ്‍ഗ്രസ്സ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പി.സി. ചാക്കോക്ക് അനുഭാവം പ്രകടിപ്പിച്ചു എറണാകുളം ഡിസിസിയില്‍ രാജി . ഡിസിസി ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബാണു കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചത്. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റിനും ഡി.സി.സി പ്രസിഡന്‍റിനും കൈമാറിയതായി അദ്ദേഹം അറിയിച്ചു.
അതേസമയം, എന്‍.സി.പി യില്‍ ചേര്‍ന്ന ദേശീയ നേതാവ് പി.സി. ചാക്കോ വ്യാഴാഴ്ച കേരളത്തില്‍ തിരിച്ചെത്തും. രാവിലെ പതിനൊന്നിന് അദ്ദേഹത്തിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എന്‍.സി.പി നേതാക്കളും അംഗങ്ങളും എല്‍ഡിഎഫ് പ്രവര്‍ത്തകരും സ്വീകരണത്തിനെത്തും.
മറ്റന്നാള്‍ കോങ്ങാട് മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗമായിരിക്കും പി.സി .ചാക്കോയുടെ ആദ്യ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി. തുടര്‍ന്ന് കേരളത്തിലെ പതിനാലു ജില്ലകളിലും എല്‍ഡിഎഫിനു വേണ്ടി പ്രചരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.