എറണാകുളം കലക്ടർ ഡോ.രേണു രാജ് സര്‍ക്കാര്‍ ഓഫീസുകളിൽ സന്ദര്‍ശനം ആരംഭിച്ചു

കൊച്ചി : ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ സന്ദര്‍ശനം കലക്ടര്‍ ഡോ.രേണു രാജ് ആരംഭിച്ചു. കണയന്നൂര്‍ താലൂക്ക് ഓഫീസ്, റവന്യു റിക്കവറി ഓഫീസ്, ഇലക്ഷന്‍ ഓഫീസ്, എറണാകുളം വില്ലേജ് ഓഫീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ വിലയിരുത്തി.

കെട്ടിട നികുതി കുടിശിക ഉടന്‍ പിരിച്ചെടുക്കുന്നതിനും പാട്ട കാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിനും കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജിന് കളക്ടര്‍ നിര്‍ദേശം നല്‍കി. കൂടാതെ ഭൂമി തരംമാറ്റ കേസുകളില്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന ഫയലുകളിലും സര്‍വേ വിഭാഗത്തിലെ ഫയലുകളിലും ഉടന്‍ തീരുമാനം എടുക്കാനും നിര്‍ദേശിച്ചു. വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും കളക്ടര്‍ വിലയിരുത്തി.

കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ്, എല്‍.ആര്‍ തഹസില്‍ദാര്‍ വേണു ഗോപാല്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ക്ക് വിശദീകരിച്ചു

Tags:    
News Summary - Ernakulam Collector Dr. Renu Raj started visiting government offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.