ഏറനാട് എക്‌സപ്രസിലെ യാത്രക്കാർ ജനശതാബ്ദി എക്‌സ്പ്രസ് തടഞ്ഞു

തുറവൂര്‍: നാഗർകോവിൽ- മംഗലാപുരം ഏറനാട് എക്‌സ്പ്രസ് പിടിച്ചിട്ട് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി കടത്തി വിട്ടതില്‍ യാത്രക്കാരുടെ പ്രതിഷേധം. ആലപ്പുഴ തുറവൂര്‍ സ്റ്റേഷനിൽ ഏറനാട് എക്‌സപ്രസിലെ യാത്രക്കാര്‍ ജനശതാബ്ദി എക്‌സ്പ്രസ്‌ തടഞ്ഞു. പുലര്‍ച്ചെ 3.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഏറനാട് ആറ് മണിക്ക് പുറപ്പെടുന്ന ജനശതാബ്ദിക്ക് കടന്നു പോകുന്നതിന് വേണ്ടി പിടിച്ചിടുന്നത് സ്ഥിരം സംഭവമാണെന്ന് യാത്രക്കാര്‍ പറയുന്നു.

രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ട്രെയിൻ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് റെയിൽവേ അധികൃതരും പൊലീസും യാത്രക്കാരുമായി ചർച്ച നടത്തി. ഏറനാട് എക്സ്പ്രസ് പിടിച്ചിടുന്ന വിഷയം മേലധികാരികളെ അറിയിക്കാമെന്നും നടപടി സ്വീകരിക്കാമെന്നും അധികൃതർ ഉറപ്പുനൽകി. ഇതേതുടർന്ന് 10.30ഒാടെ ഇതുവഴിയുള്ള റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

പാളത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ഇന്ന് ഒന്നര മണിക്കൂറിലേറെ വൈകിയാണ് ഏറനാട് എക്‌സ്പ്രസ് ചേര്‍ത്തല സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് തുറവൂരിൽ നിന്ന് പുറപ്പെട്ട ട്രെയിന്‍ ജനശതാബ്ദിക്ക് കടന്നുപോകാനായി തുറവൂര്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. ഇതില്‍ രോക്ഷാകുലരായ ഏറനാട് എക്‌സ്പ്രസിലെ യാത്രക്കാരാണ് ജനശതാബ്ദി തടഞ്ഞത്.

 

 

Tags:    
News Summary - ernad express travellers block jan shatabdi express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.