തൃശൂർ: റേഷൻവിതരണത്തിനുള്ള ഇ-പോസ് സംവിധാനത്തിെൻറ പരിഷ്കരിച്ച പതിപ്പ് ബുധ നാഴ്ച മുതൽ പ്രാബല്യത്തില. ബില്ലിലാണ് പരിഷ്കാരം പ്രകടം. നേരത്തെ ബില്ലിൽ എല്ലാ വിഭാ ഗം റേഷൻ ഉപഭോക്താക്കൾക്കും ലഭിക്കുന്ന വിഹിതം ഇ-പോസിൽ തെളിഞ്ഞിരുന്നിടത്ത് പുതി യ ബില്ലിൽ കാർഡ് ഉടമക്കുള്ള വിഹിതമേ കാണൂ. വിഹിതം വാങ്ങിയശേഷം ബാക്കി വാങ്ങാനുള്ള സാധാനങ്ങളുടെ പട്ടിക കൂടി ബില്ലിൽ കാണിക്കും.
അരി അടക്കം റേഷൻകടകളിൽ ലഭിക്കാത്ത സാഹചര്യത്തിൽ ബാക്കി വാങ്ങാനുള്ള പട്ടിക നൽകുന്നത് ജനപക്ഷമാണ്. പരാതികൾ അറിയിക്കാൻ താലൂക്ക് സപ്ലൈ ഒാഫിസറുടെയും റേഷനിങ് ഇൻസ്പെക്ടറുടെയും ഫോൺനമ്പർ ബില്ലിലുണ്ട്. കാർഡ് രജിസ്റ്റർ ചെയ്യാത്ത ഇതര റേഷൻകടകളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ ഇനി മുതൽ റേഷൻകാർഡുമായി ആധാർ ലിങ്ക് ചെയ്തവർക്കുമാത്രമേ വാങ്ങാനാവൂ.
ഇൗ സംവിധാനം ഉപേയാഗിച്ച് പലവിധ തിരിമറികൾ ശ്രദ്ധയിൽ പെട്ടതാണ് കർശന നിലപാടുമായി വകുപ്പ് മുന്നോട്ടുവരാൻ കാരണം. പുതിയ സോഫ്റ്റ്വെയർ സ്ഥാപിക്കുന്നതിെൻറ ഭാഗമായി റേഷൻകടകളുടെ പ്രവർത്തനത്തിൽ രണ്ട് ദിവസം തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന പൊതുവിതരണ വകുപ്പ് കാർഡ് ഉടമകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വലിയ രീതിയിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വാതിൽപടി വിതരണത്തിലെ അപാകത തുടരുന്നതിനാൽ കാര്യങ്ങൾ സുതാര്യമെല്ലന്ന് മാത്രം. നേരത്തെ സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനത്തിലുണ്ടായിരുന്ന മാഫിയകൾ വാതിൽപടി വിതരണത്തിൽ പിടിമുറുക്കുകയാണ്. ഹൈകോടതി ഇടപെടലിൽ ഇക്കാര്യത്തിൽ വകുപ്പ് വിജിലൻസ് അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.