ആശ്വാസത്തിന്‍റെ ആൾരൂപം; അകമേ ദുഃഖങ്ങളുടെ കലവറ

ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ അ​വ​രു​ടെ ആ​വ​ലാ​തി​ക​ൾ കേ​ട്ടും ആ​ശ്വ​സി​പ്പി​ച്ചും ജീ​വി​ക്കു​മ്പോ​ഴും ദുഃ​ഖ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി. എ​ന്നാ​ൽ, അ​തൊ​ന്നും പു​റ​ത്തു​കാ​ണി​ക്കാ​തെ ജീ​വി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 10 വ​ർ​ഷ​മാ​യി മാ​ന​സി​ക​മാ​യി അ​സ്വ​സ്ഥ​നാ​യി​രു​ന്നു. സോ​ളാ​ർ ​വി​വാ​ദം മാ​ത്ര​മ​ല്ല, മ​റ്റു പ​ല​ പ്ര​ശ്ന​ങ്ങ​ളും അ​തി​ന്​ കാ​ര​ണ​മാ​ണ്. അ​ക്കാ​ല​ത്ത്​ കു​ടും​ബ​ത്തി​നു​നേ​രെ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ന​ട​ത്തി​യ ചി​ല​ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ ഏ​റെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു.

സോ​ളാ​ർ കേ​സി​ൽ അ​ത്ര അ​സ്വ​സ്ഥ​നാ​യി​രു​ന്നി​ല്ല. നേ​രി​ടാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. അ​വ​സാ​ന​കാ​ല​ത്ത്​ ചി​ല കാ​ര്യ​ങ്ങ​ൾ പ​റ​യു​മ്പോ​ൾ അ​ദ്ദേ​ഹം എ​ന്‍റെ മു​ന്നി​ൽ വി​തു​മ്പി​യി​ട്ടു​ണ്ട്. അ​ത്​ എ​ന്തെ​ന്ന്​ പ​റ​യാ​ൻ പ്ര​യാ​സ​മാ​ണ്. അ​വ​സാ​ന​കാ​ല​ത്ത്​ എ​ന്നെ വി​ശ്വ​സി​ച്ച്​ പ​റ​ഞ്ഞ​ത്​ വെ​ളി​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്ന്​ ക​രു​തു​ന്നു. ച​രി​ത്ര​കാ​ര​ൻ എ​ന്ന നി​ല​യി​ൽ പി​ന്നീ​ട്​ എ​പ്പോ​ഴെ​ങ്കി​ലും എ​ഴു​തു​മ്പോ​ൾ വേ​ണ​മെ​ങ്കി​ൽ മാ​​ത്രം പ​റ​യാം. കേ​ര​ള​ത്തി​ന്‍റെ മൊ​ത്തം ജ​ന​സ​ഞ്ച​യ​ത്തി​ന്‍റെ നേ​താ​വാ​യി ഉ​യ​രേ​ണ്ട ഉ​മ്മ​ൻ ചാ​ണ്ടി ഗ്രൂ​പ് നേ​താ​വാ​കേ​ണ്ട ആ​ളാ​യി​രു​ന്നി​ല്ല. എ ​ഗ്രൂ​പ്പി​ന്‍റെ പ്ര​തി​നി​ധി​യാ​യി മാ​റി​യ​താ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​ത​ത്തി​ലെ പാ​ളി​ച്ച​യെ​ന്ന്​ ഞാ​ൻ കാ​ണു​ന്നു. അ​പ്പോ​ഴാ​ണ്​ എ​ന്നെ പോ​ലു​ള്ള​വ​ർ വേ​ദ​നി​ച്ച​ത്. പ​ട​വെ​ട്ടാ​ൻ ഇ​റ​ങ്ങി​യ​ത്.

പു​തു​പ്പ​ള്ളി​യി​ൽ മ​ത്സ​രി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന്​ ഞാ​ൻ ആ​ദ്യം ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട്​ പ​റ​യു​ന്ന​ത്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ ചെ​ന്നാ​ണ്. ചീ​ത്ത​വി​ളി​ക്കും പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്നാ​ണ്​ ക​രു​തി​യ​ത്. ഒ​ന്നു​മു​ണ്ടാ​യി​ല്ല. ത​മാ​ശ​യാ​ണെ​ന്നാ​ണ്​ ക​രു​തി​യ​ത്. വാ​ർ​ത്ത പു​റ​ത്തു​വ​ന്നി​ട്ടും അ​ദ്ദേ​ഹം വി​ശ്വ​സി​ച്ചി​ല്ല.

മ​ത്സ​ര​കാ​ല​ത്തും ശേ​ഷ​വും മോ​ശ​മാ​യി ഒ​രു വാ​ക്കു​പോ​ലും പ​റ​ഞ്ഞി​ല്ല. എ​ല്ലാം ക​ഴി​ഞ്ഞ്​ എ​ന്നെ വി​ളി​ച്ചു. കോ​ൺ​ഗ്ര​സി​ലേ​ക്ക്​ തി​രി​ച്ചു​വ​ര​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. 20 വ​ർ​ഷം വി​ട്ടു​നി​ന്ന​പ്പോ​ഴും ഉ​മ്മ​ൻ ചാ​ണ്ടി​യു​​ടെ വീ​ട്ടി​ൽ നി​ത്യ​സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നു ഞാ​ൻ. ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി പി​ണ​ങ്ങി പു​തു​പ്പ​ള്ളി​യി​ൽ എ​തി​രാ​യി മ​ത്സ​രി​ച്ച​ത്​ തെ​റ്റാ​യി​പ്പോ​യെ​ന്ന്​ എ​നി​ക്ക്​ പി​ന്നീ​ട്​ ബോ​ധ്യ​പ്പെ​ട്ടു. ഉ​മ്മ​ൻ ചാ​ണ്ടി​യെ​പ്പോ​ലു​ള്ള ഒ​രാ​ളോ​ട്​ എ​ന്ത്​ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ടെ​ങ്കി​ലും പ​റ​ഞ്ഞു​തീ​ർ​ക്ക​ണ​മാ​യി​രു​ന്നു.

എ​ടു​ത്തു​ചാ​ടി​യു​ള്ള തീ​രു​മാ​ന​മാ​യി​രു​ന്നെ​ന്ന്​​ ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട്​ ഞാ​ൻ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, തെ​റ്റ്​ ത​ന്‍റേ​താ​ണെ​ന്നും ​ചെ​റി​യാ​ൻ ഫി​ലി​പ്പി​നെ​പ്പോ​ലു​ള്ള ഒ​രാ​ളെ വേ​ണ്ട​വി​ധം പ​രി​ഗ​ണി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്​ ക​ഴി​ഞ്ഞി​ല്ലെ​ന്നും​​ പ​റ​ഞ്ഞ്​ അ​ദ്ദേ​ഹം എ​ന്നെ ആ​ശ്വ​സി​പ്പി​ക്കു​ക​യാ​ണ്​ ചെ​യ്ത​ത്. ഞാ​ൻ കോ​ൺ​ഗ്ര​സി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്ന​തി​ന്‍റെ കാ​ര​ണ​വും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഈ ​മ​ഹാ​മ​ന​സ്ക​ത​യാ​ണ്.

കെ. ​ക​രു​ണാ​ക​ര​നെ താ​ഴെ​യി​റ​ക്കി എ.​കെ. ആ​ന്‍റ​ണി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത്​ ഉ​മ്മ​ൻ ചാ​ണ്ടി​യു​​ടെ മാ​സ്റ്റ​ർ ബ്രെ​യി​ൻ ആ​ണ്. ഇ​വി​ടെ ന​ട​ന്ന കാ​ര്യ​ങ്ങ​ളൊ​ന്നും ആ​ന്‍റ​ണി അ​റി​ഞ്ഞി​രു​ന്നി​ല്ല. ക​രു​ണാ​ക​ര​നെ അ​ട്ടി​മ​റി​ക്കു​ക സാ​ധ്യ​മ​ല്ല, ന​ട​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്നാ​ണ്​ ആ​ന്‍റ​ണി പ​റ​ഞ്ഞി​രു​ന്ന​ത്. ഘ​ട​ക​ക​ക്ഷി​ക​ളെ​യും ക​രു​ണാ​ക​ര പ​ക്ഷ​ത്തെ എ​ട്ട്​ എം.​എ​ൽ.​എ​മാ​രെ​യും കൂ​ടെ​നി​ർ​ത്താ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക്​ ക​ഴി​ഞ്ഞു. അ​ന്ന്​ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക്​ മു​ഖ്യ​മ​ന്ത്രി​യാ​കാ​മാ​യി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി ത​ന്നെ​യാ​ണ്​ ആ​ന്‍റ​ണി​യു​ടെ പേ​ര്​ പ​റ​ഞ്ഞ​ത്. സ്​​നേ​ഹ​ത്തെ​ക്കാ​ൾ ദ​യ, കാ​രു​ണ്യം എ​ന്നീ ഗു​ണ​ങ്ങ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​യി​ൽ രൂ​ഢ​മൂ​ല​മാ​യു​ള്ള​താ​ണ്.

എ​ന്‍റെ നാ​ളു​ക​ൾ അ​ധി​ക​മി​ല്ലെ​ന്ന്​ അ​ടു​ത്ത​കാ​ല​ത്ത്​ എ​ന്നോ​ട്​ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​പ്പോ​ൾ ക​ണ്ണ്​ ന​ന​ഞ്ഞി​രു​ന്നു. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക്​ ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി ഇ​ട​പെ​ട്ട​യാ​ളാ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി. അ​ദ്ദേ​ഹ​ത്തി​ന്​ വേ​ണ്ട​ത്ര ചി​കി​ത്സ കി​ട്ടി​യി​ല്ലെ​ന്ന​താ​ണ്​ എ​ന്നെ സ​ങ്ക​ട​പ്പെ​ടു​ത്തു​ന്ന കാ​ര്യം. അ​തി​ന്‍റെ ഉ​ള്ളു​ക​ള്ളി അ​റി​യി​ല്ല. രോ​ഗം വ​ന്ന​പ്പോ​ൾ ദീ​ർ​ഘ​കാ​ലം അ​വ​ഗ​ണി​ച്ചു. അ​തി​നാ​ലു​ണ്ടാ​യ അ​കാ​ല​മ​ര​ണ​മാ​ണ്​ സം​ഭ​വി​ച്ച​ത്. 10 വ​ർ​ഷം​കൂ​ടി ജീ​വി​ക്കേ​ണ്ട വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Tags:    
News Summary - epitome of comfort; Inside is the storehouse of sorrows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.