യാത്രാമധ്യേ അപസ്മാരം; പരിക്കേറ്റ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

തിരുവല്ല : യാത്രാമധ്യേ അപസ്മാരത്തെ തുടർന്ന് ബോധം നഷ്ടപ്പെട്ട് ബസ്സിന്റെ ജനാലയുടെ ഇരുമ്പ് പാളിയിൽ തലയടിച്ച് ഗുരുതര പരിക്കേറ്റ യാത്രക്കാരിയെ കെ.എസ്.ആർ.ടി.സി ജീവനക്കാർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കോന്നി സ്വദേശിനി നീതുവിനെയാണ് ഇന്ന് രാവിലെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചത്.

പത്തനാപുരത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാരിയായിരുന്ന നീതുവിന് ടി.കെ റോഡിലെ മനക്കച്ചിറ ഭാഗത്ത് വെച്ചാണ് അപസ്മാര ബാധ ഉണ്ടായത്. ഇതേ തുടർന്ന് മറ്റ് യാത്രക്കാരുടെ അനുവാദത്തോടെ സ്റ്റോപ്പുകളിൽ നിർത്താതെ ഡ്രൈവർ സുരേഷ് കുമാർ, കണ്ടക്ടർ രജീഷ് എന്നിവർ ചേർന്ന് നീതുവിനെ ആശുപത്രിയിൽ എത്തുകയായിരുന്നു.

തലക്ക് പരിക്കേറ്റ നീതുവിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. യുവതിയുടെ ബന്ധുക്കളെ അടക്കം വിവരം അറിയിച്ചശേഷം യാത്രക്കാരുമായി ബസ് യാത്ര തുടർന്നു.

Tags:    
News Summary - Epilepsy during travel; Injured passenger taken to hospital by KSRTC staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.