ദേവഗൗഡയുടെ നിലപാട് കണ്ട് വായിൽ വെള്ളമൂറിയവർ നിരാശരായെന്ന് ഇ.പി

കണ്ണൂർ: എച്ച്.ഡി ദേവഗൗഡയുടെ നിലപാട് കണ്ട് വായിൽ വെള്ളമൂറിയവർ നിരാശരായെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. പിണറായിയെ കുറിച്ച് സാമാന്യ ബോധമുള്ളവർ അങ്ങനെ പറയില്ലെന്നും ഇ.പി അഭിപ്രായപ്പെട്ടു. ദേവഗൗഡക്ക് ഓർമ്മപ്പിശകുണ്ടെന്നും വിഷയത്തിൽ കേരള ജെ.ഡി.എസ് അനുയോജ്യമായ നിലപാട് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അവർക്ക് ആരുടേയും ഉപദേശം വേണ്ടെന്നും കേരള ജെ.ഡി.എസ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ ഒരു ഗ്രൂപ്പിന്റെ ആയുധമാണ് സുനിൽ കനുഗോലു. അദ്ദേഹത്തിന്റെ വരവ് കോൺഗ്രസിൽ ഗ്രൂപ്പ് വഴക്ക് കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - EP said that the mouth watering people were disappointed by Deve Gowda's stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.