തിരുവനന്തപുരം: ഇ.പി. ജയരാജെൻറ മന്ത്രിസഭ പുനഃപ്രവേശനത്തിനും പുനഃസംഘടനക്കും സി.പി.െഎക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നൽകുന്നതിനും എൽ.ഡി.എഫിെൻറ അംഗീകാരം. ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായി ചൊവ്വാഴ്ച രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് മന്ത്രിസഭ യോഗത്തിലും പെങ്കടുക്കും. തിങ്കളാഴ്ച ചേർന്ന എൽ.ഡി.എഫ് സംസ്ഥാന സമിതിയോഗം സി.പി.എമ്മിെൻറ നിർദേശത്തിന് അംഗീകാരം നൽകിയതായി കൺവീനർ എ. വിജയരാഘവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് സി.പി.െഎ മന്ത്രിസ്ഥാനം ചോദിച്ചിട്ടില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. ചീഫ് വിപ്പ് സ്ഥാനവും സി.പി.െഎ ചോദിച്ച് വാങ്ങിയതല്ല.നേരത്തേ ചീഫ് വിപ്പ് സ്ഥാനം ഉണ്ടായിരുന്നു. സി.പി.എമ്മിന് മന്ത്രിസ്ഥാനം ലഭിക്കുന്നതിന് പകരമുള്ള ഒത്തുതീർപ്പല്ല സി.പി.െഎക്കുള്ള ചീഫ് വിപ്പ് സ്ഥാനം. എല്ലാ കക്ഷികളും കൂടി സമവായത്തിൽ തീരുമാനിച്ചതാണ്.
എൽ.ഡി.എഫ് വിപുലീകരണത്തിൽ അടുത്ത മുന്നണി യോഗത്തിൽ സുപ്രധാന തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയദുരിതം നേരിടാൻ കേന്ദ്ര സർക്കാർ കൂടുതൽ ധനസഹായം നൽകണം. 1924നു ശേഷമുള്ള പ്രകൃതിദുരന്തമാണിത്. എല്ലാ ഡാമുകളും തുറന്നു. ദുരിതനിവാരണ പ്രവർത്തനത്തിന് സാധാരണയിൽ കവിഞ്ഞുള്ള ധനസഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞ ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിക്കും
തിരുവനന്തപുരം: ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കിയത് അധാർമികതയാണെന്നും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നും യു.ഡി.എഫ്.വലിയ ആദർശം പറയുന്ന സി.പി.െഎ, ചീഫ് വിപ്പ് പദവി ഏറ്റെടുത്തതോടെ അവരുടെ യഥാർഥമുഖം പുറത്തായെന്നും യു.ഡി.എഫ് യോഗ തീരുമാനങ്ങൾ വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഏറ്റവും വലിയ അഴിമതിയും സ്വജനപക്ഷപാതവുമാണ് ഇ.പി. ജയരാജൻ നടത്തിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാലാണ് മന്ത്രിസ്ഥാനത്തുനിന്ന് രാജിവെപ്പിച്ചത്. കേന്ദ്ര കമ്മിറ്റി അംഗമെന്നനിലയിൽ താക്കീത് ചെയ്തതും അതുകൊണ്ടാണ്. അന്നത്തെ നടപടികൾ തെറ്റായി പോയെങ്കിൽ സി.പി.എം തുറന്നുപറയണം.
പ്രതിപക്ഷ നേതാവെന്നനിലയിൽ നൽകിയ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്. ഇ.പി. ജയരാജന് ക്ലീൻചിറ്റ് നൽകാൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വിസമ്മതിച്ചതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്നും രമേശ് പറഞ്ഞു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായം പറയണം. പി.സി. ജോർജിനെ ചീഫ് വിപ്പാക്കുേമ്പാൾ, ആ പദവി അഴിമതിയാണെന്നും ധൂർത്താണെന്നും പറഞ്ഞ സി.പി.െഎയും ഇടതുമുന്നണിയും മുൻകാല പ്രാബല്യത്തോടെ മാപ്പുപറയണം. യുഡി.എഫ് ഭരണകാലത്തും 25 കാബിനറ്റ് പദവിയാണുണ്ടായിരുന്നത്. ഇപ്പോൾ ആർ. ബാലകൃഷ്ണപിള്ളയും വി.എസ്. അച്യുതാനന്ദനും ചീഫ് വിപ്പും അടക്കം 25 ആകും. മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ പറഞ്ഞതനുസരിച്ച് രണ്ടു മന്ത്രിമാർ വരുന്നതോടെ 15 കോടി രൂപയാണ് ഒരു വർഷം ഖജനാവിന് നഷ്ടം. അധികാരത്തിനു വേണ്ടി ഏതറ്റം വരെയും താഴുമെന്ന് വ്യക്തമായി.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾെക്കതിരെ സെപ്റ്റംബർ 15ന് 140 നിയോജകമണ്ഡലങ്ങളിലും സർക്കാർ ഒാഫിസുകൾ ഉപേരാധിക്കും. ഇൗ മാസം 29, 30 തീയതികളിലായി യു.ഡി.എഫ് കക്ഷികളുടെ പോഷകസംഘടനകളുടെ സംയുക്ത യോഗങ്ങൾ ചേരും. സെപ്റ്റംബർ ഒന്നു മുതൽ 10 വരെ ലോകസഭ മണ്ഡലങ്ങളിൽ നേതൃയോഗങ്ങൾ ചേരും. യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. യു.ഡി.എഫ് ജില്ല ചെയർമാൻമാർ, കൺവീനർമാർ, സെക്രട്ടറിമാർ എന്നിവരാണ് യോഗത്തിൽ പെങ്കടുത്തത്.
ജയരാജന് ആരോഗ്യമന്ത്രിയുടെ ഒാഫിസ്
തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന ഇ.പി. ജയരാജന് ഇപ്പോൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉപയോഗിക്കുന്ന സെക്രേട്ടറിയറ്റ് നോർത്ത് സാൻഡ്വിച്ച് േബ്ലാക്കിലെ 216ാം നമ്പർ മുറിയായിരിക്കും ഒാഫിസ്. മന്ത്രി കെ.കെ. ശൈലജ സെക്രേട്ടറിയറ്റ് അനക്സ് രണ്ടിലേക്ക് മാറും. ഇ.പി. ജയരാജൻ വരുന്നതോടെ ഏതാനും മന്ത്രിമാരുടെ ഒാഫിസുകളിൽ മാറ്റം വരും. അനക്സ് രണ്ടിൽ നിരവധി മന്ത്രി ഒാഫിസുകൾ സജ്ജമായിരുെന്നങ്കിലും മന്ത്രിമാർക്ക് പ്രധാന കെട്ടിടത്തിൽ തുടരാനായിരുന്നു താൽപര്യം.
മന്ത്രിസഭാ പുനഃസംഘടനയോടെ അനക്സ് രണ്ടിലേക്ക് കൂടുതൽ മന്ത്രിമാർ പോകേണ്ടിവരും. മുഖ്യമന്ത്രിയുടെ ഒാഫിസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലായിരുന്നു നേരത്തേ ഇ.പി. ജയരാജെൻറ മന്ത്രി ഒാഫിസ്. ഇപ്പോൾ അത് ഉപയോഗിക്കുന്നത് മന്ത്രി എ.സി. മൊയ്തീനാണ്. മന്ത്രി ഒാഫിസ് ഇവിെട നിന്ന് മാറ്റും.
നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ ഇനി മുഖ്യമന്ത്രിയുടെ ഒാഫിസ് മാത്രമായിരിക്കും പ്രവർത്തിക്കുക. അവിടെ നിലവിലുള്ള മന്ത്രി ഒാഫിസ് സംവിധാനം മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ ഭാഗമാകും. ഇതോടെ, മന്ത്രി എ.സി. മൊയ്തീൻ അനക്സിലേക്ക് പോകും. ഇ.പി. ജയരാജന് പഴയ ഒാഫിസ് കിട്ടില്ല. ഇപ്പോൾ അനക്സിൽ ഒന്നിെല മന്ത്രി കെ.ടി. ജലീലിെൻറ ഒാഫിസ് അനക്സ് രണ്ടിലേക്ക് മാറും. മറ്റ് ചില മാറ്റങ്ങളും വന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.