സർക്കാർ സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന്​​ ഇ.പി ജയരാജൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന്​ വ്യവസായ വകുപ്പ്​ മന്ത്രി ഇ.പി ജയരാജൻ. എല്ലാതരം വിശ്വാസികളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാണ്​ സർക്കാർ നിലപാടെന്നും ഇ.പി വ്യക്​തമാക്കി​.

സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ്​ കേന്ദ്രസർക്കാർ നിർദേശം. ആർ.എസ്​.എസ്​ നിയോഗിച്ച പിടിച്ചുപറിക്കാരും ക്രിമിനലുകളുമാണ്​ ഇപ്പോൾ ശബരിമലയിൽ പ്രശ്​നമുണ്ടാക്കുന്നതെന്നും ഇ.പി പറഞ്ഞു. രണ്ട്​ യുവതികൾ കനത്ത സുരക്ഷയിൽ ശബരിമലയിൽ നടപ്പന്തൽ വരെ എത്തിയതിന്​ പിന്നാലെയാണ്​ ഇ.പി ജയരാജ​​​​െൻറ പ്രതികരണം.

മോജോ ടിവി എന്ന തെലുങ്ക് ചാനലിൻെറ റിപ്പോര്‍ട്ടര്‍ ഹൈദരാബാദ് സ്വദേശി കവിതയും എറണാകുളം സ്വദേശിയായ രഹ്​ന ഫാത്തിമയുമാണ്​ ശബരിമലയിലേക്ക്​ ഇന്ന്​ എത്തിയത്​.

Tags:    
News Summary - E.P Jayarajan statement on Sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.