ആലപ്പാട്​ സമരം തുടരുന്നത്​ ദൗർഭാഗ്യകരം- ഇ.പി ജയരാജൻ

തിരുവനന്തപുരം: ആലപ്പാട്​ ഖനനത്തിനെതിരായ സമരം തുടരുന്നത്​ ദൗർഭാഗ്യകരമെന്ന്​ വ്യവസായ മന്ത്രി ഇ.പി ജയരാജൻ. സർക ്കാർ ഇനിയും ചർച്ചക്ക്​ തയാറാണ്​. ഖനനം നിർത്താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും ജയരാജൻ വ്യക്​തമാക്കി. ആലപ്പാ ട്​ സന്ദർശിക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ സർക്കാറിന്​ ചെയ്യാവുന്നതെല്ലാം ചെയ്​തിട്ടുണ്ട്​. സീ വാഷിങ്​ നിർത്തണമെന്നായിരുന്നു സമരസമിതിയുടെ ആവശ്യം. ഇത്​ സർക്കാർ അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട്​ ഉന്നതതല സമിതി പഠനം നടത്തണമെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്​. ഇതിന്​ ശേഷം സമരസമിതി പുതിയ ആവശ്യങ്ങൾ ഉന്നയിക്കുന്നത്​ ശരിയല്ല. എന്ത്​ പ്രശ്​നങ്ങളുണ്ടെങ്കിലും പരിഹരിക്കുമെന്നും ജയരാജൻ വ്യക്​തമാക്കി.

ആലപ്പാട്​ നടക്കുന്ന കരിമണൽ ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി കഴിഞ്ഞ ദിവസമാണ്​ സർക്കാർ ചർച്ച നടത്തിയത്​. വ്യവസായ മന്ത്രി ഇ.പി ജയരാജ​​​െൻറ അധ്യക്ഷതയിലായിരുന്നു ചർച്ച. ചർച്ചക്ക്​ ശേഷവും സമരത്തിൽ നിന്ന്​ പിൻമാറാൻ സമരസമിതി തയാറായിരുന്നില്ല. ഖനനം പൂർണ്ണമായും നിർത്തുന്നത്​ വരെ സമരവുമായി മുന്നോട്ട്​ പോകുമെന്നായിരുന്നു സമരസമിതിയുടെ നിലപാട്​.

Tags:    
News Summary - E.P Jayarajan statement on alapad issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT