ശബരിമലയിൽ ചിലർ താലിബാൻ തീവ്രവാദികളെ പോലെ പെരുമാറുന്നു- ജയരാജൻ

കോഴിക്കോട്​: ശബരിമലയിൽ ചിലർ താലിബാൻ തീവ്രവാദികളെ ​പോലെ പെരുമാറുകയാണെന്ന്​ വ്യവസായ വകുപ്പ്​ മന്ത്രി ഇ.പി ജയരാജൻ. ശബരിമലയിലെ സമാധാനാന്തരീക്ഷം തകർത്ത്​ കേരളത്തിലെ സാഹോദര്യം ഇല്ലാതാക്കാനാണ്​ ചിലരുടെ ശ്രമം. സ്​ത്രീക ളുടെ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

ഹൈകോടതി നിരീക്ഷണ സമിതിയും സർക്കാറും തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. ശബരിമലയിലെ സർക്കാറി​​​െൻറ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്നും ജയരാജൻ വ്യക്​തമാക്കി.

ശബരിമലയിലേക്ക്​ രണ്ട്​ യുവതികൾ കൂടി തിങ്കളാഴ്​ച എത്തിയതിന്​ പിന്നാലെയായിരുന്നു ജയരാജ​​​െൻറ പ്രതികരണം. എന്നാൽ, ചന്ദ്രാനന്ദൻ റോഡ്​ വരെ എത്തിയ യുവതികൾ പ്രതിഷേധം മൂലം തിരിച്ചിറങ്ങിയിരുന്നു.

Tags:    
News Summary - E.P Jayarajan sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.