തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായിരുന്ന ഇ.പി ജയരാജൻ വിവാദങ്ങളുടെ നായകനായാണ് പാർട്ടിക്കകത്തും പുറത്തും അറിയപ്പെട്ടിരുന്നത്. ലോട്ടറി രാജാവ് സാൻറിയാഗോ മാർട്ടിനുമായുള്ള ബന്ധം മുതൽ അവസാനം നടന്ന ബന്ധു നിയമന വിവാദം വരെ ഇതിന് ഉദാഹരണമാണ്. ദേശാഭിമാനി ജനറൽ മാനേജരായിരിക്കുേമ്പാഴാണ് സാൻറിയാഗോ മാർട്ടിനിൽ നിന്ന് രണ്ടു കോടി നിക്ഷേപമായി സ്വീകരിച്ചത്. ഇൗ തുക ഇ.പി ജയരാജൻ കൈപറ്റിയെന്നായിരുന്നു ആരോപണം. ഇത് പാർട്ടിക്കകത്ത് വലിയ വിവാദം തന്നെ സൃഷ്ടിച്ചു. അതിന് പിന്നാലെ പാർട്ടി പ്ലീനത്തിന് ആശംസകളുമായി വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണെൻറ പരസ്യം ദേശാഭിമാനിയിൽ നൽകിയതും വിവാദത്തിന് വഴിവെച്ചു. ഇതിനെ ന്യായീകരിച്ച് ആദ്യം ജയരാജൻ രംഗത്ത് വന്നെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ദേശാഭിമാനിക്ക് തെറ്റു പറ്റിയെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു.
ദേശാഭിമാനി പത്രവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തിനടുത്തുള്ള മാഞ്ഞാലിക്കുളത്ത് ദേശാഭിമാനിയുടെ പേരിലുണ്ടായിരുന്ന കോടികൾ വിലമതിക്കുന്ന സ്വത്ത് ചാക്ക് രാധാകൃഷ്ണെൻറ കമ്പനിക്ക് വിൽപന നടത്തിയെന്നായിരുന്നു മറ്റൊരു ആരോപണം. 2012 ലായിരുന്നു ആ വിവാദമായ സംഭവം. ദേശാഭിമാനിയുടെ പഴയ ആസ്ഥാന മന്ദിരം നിലകൊള്ളുന്ന 32 സെൻറ് ഭൂമിയായിരുന്നു വിൽപന നടത്തിയത്. ദേശാഭിമാനിയുടെ സ്വത്ത് വിൽക്കുന്നതിന് പാർട്ടിയുടെ അനുമതി ചോദിക്കേണ്ട കാര്യമില്ലെന്ന് വരെ അന്ന് ഇ.പി ജയരാജൻ പറയുകയുണ്ടായി. തീര ദേശ നിയമത്തിെൻറ പരിധിയിൽ വരുന്ന പ്രകൃതി ലോല പ്രദേശത്ത് ഒരു വിധത്തിലുമുള്ള വൻകിട നിർമാണപ്രവർത്തനങ്ങളോ പാടില്ലെന്ന നിയമനം ലംഘിച്ച് കണ്ടൽ പാർക്കുകൾ നിർമിച്ചതും വൻ വിവാദത്തിന് വഴിവെച്ചു.
പിണറായി വിജയെൻറ മന്ത്രിസഭയിൽ സത്യപ്രതിജഞ ചെയ്ത് മന്ത്രിയായപ്പോഴും വിവാദങ്ങൾക്ക് ശമനം ഉണ്ടായില്ല.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായിരുന്ന അഞ്ജുബോബി ജോര്‍ജിനോട് മോശമായി പെരുമാറിയെന്നായിരുന്നു ആദ്യം ഇ .പി ജയരാജനെതിരെ ഉയര്‍ന്ന ആരോപണം. ഒരു പത്രത്തില്‍ വന്ന വാര്‍ത്ത മറ്റു മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. പിണറായി സര്‍ക്കാരിന്‍റെ തുടക്കം മുതല്‍ ഇ പി ജയരാജനെ വിവാദങ്ങള്‍ പിന്തുടരുകയായിരുന്നു. ബോക്സിങ് ഇതിഹാസം മുഹമ്മദലിയുടെ മരണ വാര്‍ത്തയോടുള്ള ഇ.പി യുടെ ചാനല്‍ പ്രതികരണം ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇതിന് മുമ്പുള്ള വിവാദങ്ങളിൽ പാർട്ടിയുടെ ചെറിയ രീതിയിലുള്ള പിന്തുണ ഇ.പി ജയരാജനുണ്ടായിരുന്നുവെങ്കിലും ബന്ധു നിയമന വിവാദത്തിൽ ഒൗദ്യോഗികപക്ഷത്തിെൻറ പിന്തുണ പോലും ഇ.പി ജയരാജന് ഉണ്ടായില്ല എന്നുള്ളതും ശ്രദ്ദേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.