കണ്ണൂർ: മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ താൻ ദർശനം നടത്തിയെന്ന വിവാദത്തിനു പിന്നിൽ ആരൊക്കെയോ ഉണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. രാഷ്ട്രീയ വിരോധം തീർക്കാൻ എനിക്കെതിരെ ആരോ വാർത്തകൾ എഴുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൂര മഹോത്സവത്തിെൻറ ഭാഗമായുള്ള സാംസ്കാരിക സമ്മേളനവും ആയോധന കളരിയിൽ പത്മശ്രീ നേടിയ മീനാക്ഷിയമ്മ ഗുരുക്കൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുന്നതിനാണ് 2017 ഏപ്രിൽ ആറിന് ക്ഷേത്രത്തിൽ പോയത്. തെൻറ മണ്ഡലത്തിലെ പുരാതന ക്ഷേത്രമാണിത്.
പരിപാടിക്കെത്തിയപ്പോൾ ക്ഷേത്രത്തിെൻറ ഉള്ളിലെ അത്യപൂർവമായ വാസ്തുഭംഗി കാണുന്നതിനായി ക്ഷേത്ര അധികൃതർ അഭ്യർഥിച്ചു. ഇതേത്തുടർന്നാണ് ക്ഷേത്രത്തിൽ കയറിയത്. ക്ഷേത്രത്തിൽ പ്രവേശിക്കണമെങ്കിൽ ഷർട്ടും ചെരിപ്പും അഴിക്കണമെന്ന് എല്ലാവർക്കുമറിയാം. അതുമാത്രമാണ് താനും ചെയ്തത്. ഒരുവർഷം മുമ്പാണ് സംഭവം. ഇേപ്പാൾ ഇത് വിവാദമാക്കേണ്ടത് ആരുടെയൊക്കെയോ താൽപര്യമാണ് -അദ്ദേഹം വ്യക്തമാക്കി.
ഇ.പി. ജയരാജൻ എം.എൽ.എ ദർശനത്തിന് വേണ്ടിയല്ല ക്ഷേത്രത്തിൽ എത്തിയതെന്ന് ക്ഷേത്രം അധികൃതരും വ്യക്തമാക്കി. പൂരമഹോത്സവത്തിെൻറ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയതെന്നും തങ്ങളുടെ നിർബന്ധ പ്രകാരമാണ് ക്ഷേത്രത്തിന് അകത്ത് കടന്നതെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.