തിരുവനന്തപുരം: പ്രളയ സഹായം തേടി വിദേശരാജ്യങ്ങളിലേക്കുള്ള യാത്ര പൊതുതാൽപര്യം മുൻനിർത്തിയെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. കേന്ദ്രം അനുമതി നിഷേധിച്ചത് എന്തിനെന്നറിയില്ല. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.
കേരള ജനതയെ സംരക്ഷിക്കാനുള്ള ഇടതുപക്ഷ സർക്കാറിെൻറ വിശാലമസ്കതയാണ് വിദേശപര്യടനത്തിെൻറ അടിസ്ഥാനം. ഇതിനു പിറകിൽ സദുദ്ദേശം മാത്രമേയുള്ളൂ. കേരളത്തിന് പണം അത്യാവശമുള്ള ഘട്ടമാണിത്. അത്രമാത്രം വലിയൊരു പ്രളയമാണ് നമ്മൾ നേരിട്ടത്. പുതിയൊരു കേരളം തന്നെ പണിതുയർത്തേണ്ട സാഹചര്യമാണെന്ന് കേന്ദ്രത്തെ ബോധിപ്പിച്ചിട്ടുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.