ആലപ്പാട് ഖനനം നിർത്തിവെക്കലല്ല സമരക്കാരുടെ ആവശ്യമെന്ന്​ ഇ.പി ജയരാജൻ

തിരുവനന്തപുരം: ആലപ്പാട്​ കരിമണൽ ഖനനം പൂർണമായും നിർത്തിവെക്കണമെന്നല്ല സമരക്കാർ ആവശ്യപ്പെടുന്നതെന്ന്​ വ്യവ സായമന്ത്രി ഇ.പി ജയരാജൻ. ഖനനം മൂലം അവർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക്​ പരിഹാരം വേണമെന്നതാണ്​ ആവശ്യം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടി ഉണ്ടാകും. വിഷയത്തിൽ ചർച്ചക്കായുള്ള അറിയിപ്പ്​ സമരക്കാർക്ക്​​ കൈമാറിയിട്ടുണ്ട്​. നിലവിലെ പ്രതിസന്ധിക്ക്​ ചർച്ചയിലൂടെ പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു.

കരിമണൽ ഖനനം നിർത്തമെന്ന്​ വി.എസ്​ അച്യുതാനന്ദൻ ആവശ്യപ്പെട്ടതായി അറിവില്ല. വി.എസിനെ അനാവശ്യ വിവാദങ്ങളിലേക്ക്​ വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമരം ഒത്തുതീര്‍ക്കാന്‍ ഇന്ന് വൈകീട്ട് അഞ്ചിനാണ്​ സമവായ ചർച്ച തീരുമാനിച്ചിരിക്കുന്നതെന്നും ശുഭപ്രതീക്ഷയിലാണ്​ സർക്കാറെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - EP Jayarajan on Alappad Mining issue- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.