കണ്ണൂർ: അപേക്ഷ കിട്ടിയാൽ ഇനിയും ബ്രൂവറികൾ അനുവദിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ബ്രൂവറികൾ അനുവദിക്കുന്നതിൽ അപാകതയില്ലെന്നും സർക്കാരിെൻറ മദ്യ നയത്തിെൻറ ഭാഗമാണതെന്നും ജയരാജൻ വ്യക്തമാക്കി. ചായക്കടക്ക് അനുമദി ലഭിച്ചാൽ പഞ്ചായത്ത് പരിഗണിക്കാറില്ലേ എന്നും ജയരാജൻ മാധ്യമങ്ങളോട് ചോദിച്ചു.
സർക്കാറിെൻറ മുന്നിൽ ഇത്തരം അപേക്ഷകൾ വന്നാൽ അത് പരിശോധിച്ച് കൊടുക്കണോ കൊടുക്കണ്ടേ എന്ന കാര്യങ്ങളിൽ തീരുമാനം എടുക്കും. 2003 എന്നത് 98ന് ശേഷമല്ലേ. അപ്പോൾ വിഷയത്തിൽ ആദ്യം ചോദ്യം ചോദിക്കേണ്ടത് എ.കെ. ആൻറണിയോടും അന്നത്തെ എക്സൈസ് മന്ത്രി കെ.വി. തോമസിനോടുമാണെന്നും ജയരാജൻ പറഞ്ഞു.
എന്നാൽ ഇൗ സംഭവത്തിൽ പ്രകാശ് കാരാട്ടിനോട് പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകരോട് അദ്ദേഹം അതേകുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്. അത് സർക്കാർ വിഷയമാണെന്നും അവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ ബ്രൂവറി അനുവദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലത്തിൽ മാർച്ച് നടത്തി. സ്ഥലം എം.എൽ.എ വി.എസ്. അച്ചുതാനന്ദൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രക്ഷോഭം തുടരുമെന്നും കോൺഗ്രസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.