തിരുവനന്തപുരം: ഒന്നരവർഷത്തെ ഇടവേളക്കുശേഷം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ശനിയാഴ്ച വിമാനത്തിൽ കണ്ണൂരിലേക്ക്. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പുതുതായി സർവിസ് ആരംഭിച്ച എയർ ഇന്ത്യ എക്സ്പ്രസിലാണ് യാത്ര. രാവിലെ ഏഴിനുള്ള വിമാനത്തിലാണ് അദ്ദേഹം പോകുന്നത്.
യൂത്ത് കോൺഗ്രസ് സമരവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെ തുടർന്ന് വിമാന കമ്പനിയായ ഇൻഡിഗോയുമായി അദ്ദേഹം അഭിപ്രായവ്യത്യാസത്തിലായിരുന്നു. ഇൻഡിഗോ കമ്പനി അദ്ദേഹത്തിന് യാത്രാവിലക്കും ഏർപ്പെടുത്തിയിരുന്നു. അത് പിൻവലിച്ചെങ്കിലും പിന്നീട് അവരുടെ വിമാനത്തിൽ യാത്ര ചെയ്യാൻ അദ്ദേഹം തയാറായിരുന്നില്ല. കമ്പനി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും വഴങ്ങാൻ ജയരാജൻ തയാറായില്ല. പിന്നീട് കണ്ണൂരിലേക്ക് ട്രെയിനിലായിരുന്നു യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.