ഹൈകോടതി പരാമർശത്തിനെതിരായ ഹരജി തോമസ്​ ചാണ്ടി പിൻവലിച്ചു

ന്യൂഡൽഹി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട ​േകസിൽ ഹൈകോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ തോമസ്​ ചാണ്ടി സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു. കേസ് നല്‍കു​േമ്പാൾ മന്ത്രിയായിരുന്ന താൻ ഇപ്പോള്‍ മന്ത്രിയല്ലെന്ന​ും അതിനാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താൽപര്യമില്ലെന്നും അറിയിച്ച്​ തോമസ്​ ചാണ്ടി തന്നെയാണ്​ കേസ്​ പിൻവലിച്ചത്​.  

മന്ത്രിയല്ലാത്തതിനാല്‍ സുപ്രീംകോടതിയിലെ ഹരജി പിന്‍വലിച്ച്‌​ ഹൈകോടതിയിലെ കേസുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന്​ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത്​ അംഗീകരിച്ച്​ ഹരജി പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി​. 

ഒരു മന്ത്രിക്കും സ്വന്തം സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കി മന്ത്രിസഭയില്‍ തുടരാനാവില്ലെന്നായിരുന്നു കേരള ഹൈകോടതിയുടെ വിമർശനം. ഇതാണ്​​ തോമസ് ചാണ്ടിയുടെ രാജിയിൽ കലാശിച്ചത്​.  കലക്ടറുടെ റിപ്പോര്‍ട്ട് ഒരു സര്‍ക്കാര്‍ വകുപ്പി​​​െൻറ നടപടി മാത്രമാണെന്നും അതിനെതിരായ ഹരജി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തി​​​െൻറ ലംഘനമാകില്ലെന്നുമായിരുന്നു ​േതാമസ്​ ചാണ്ടിയുടെ വാദം.

Tags:    
News Summary - Encroachment : Thomas Chandi Withdraw Plea in Supreme Court - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.