പൂട്ടിയ ഹോട്ടലിൽനിന്ന് തീ; തൊഴിലാളി പൊള്ളലേറ്റ നിലയിൽ

വടകര: പുതിയ ബസ് സ്റ്റാൻഡിന് സമീപം അടച്ചിട്ട ഹോട്ടലിൽ തീപടർന്നത് കണ്ട് പരിശോധിക്കുന്നതിനിടെ മുൻ തൊഴിലാളിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള കാവേരി ഹോട്ടലിനുള്ളിലാണ് മുൻ ജീവനക്കാരൻ കുട്ടോത്ത് സ്വദേശി രാജൻ (56) നെ തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇയാളെ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കടയ്ക്കുള്ളിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാർ അഗ്നി രക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. തീ കെടുത്താൻ അകത്ത് കയറിയപ്പോഴാണ് രാജനെ പൊള്ളലേറ്റ നിലയിൽ കണ്ടത്. പരിക്ക് ഗുരുതരമല്ല. രാജൻ സ്വയം തീകൊളുത്തിയതാണെന്നാണ് പൊലീസ് നിഗമനം.

Tags:    
News Summary - employee found burned inside hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.