Posted On
date_range Updated On
date_range എമിറേറ്റ്സ് തിരുവനന്തപുരത്തേക്ക് റൂട്ട് മാറ്റി
നെടുമ്പാശ്ശേരി: വിമാനത്താവളത്തിലെ റൺവേ അടച്ചതിനെ തുടർന്ന് എമിറേറ്റ്സ് റൂട്ട് തൽക്കാലം തിരുവനന്തപുരത്തേക് ക് മാറ്റി. യാത്രക്കാർ വിമാനങ്ങളുടെ സമയക്രമം വെബ്സൈറ്റ് നോക്കി ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
കൊച്ചിയിൽനിന്ന് പുറപ്പെടുന്നതിനോ, കൊച്ചിയിലേക്ക് എത്തുന്നതിനോ ടിക്കറ്റെടുത്തവർക്ക് മറ്റ് വിമാനങ്ങൾ തരപ്പെടുത്തുന്നതിനോ അതല്ലെങ്കിൽ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതിനോ അവസരമുണ്ട്. ഇതിനായി ട്രാവൽ ഏജൻസികളുമായി ബന്ധപ്പെടണം. കൊച്ചിയിലേക്ക് സർവിസ് നടത്തിയിരുന്ന മറ്റ് ചില വിമാനക്കമ്പനികൾ വിമാനത്താവളം തുറക്കുന്നതുവരെ താൽക്കാലികമായി സർവിസ് നിർത്തിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.