സ്കൂളുകൾ അടിയന്തരമായി വൃത്തിയാക്കാൻ നിർദേശം

കൽപ്പറ്റ: സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ വിദ്യാർഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത് തിൽ വയനാട്ടിലെ മുഴുവൻ വിദ്യാലയങ്ങളും അടിയന്തരമായി വൃത്തിയാക്കാൻ കലക്ടറുടെ നിർദേശം. ഇന്നു തന്നെ സ്കൂളും പരിസര വും വൃത്തിയാക്കാനാണ് നിർദേശം. പഞ്ചായത്ത് സെക്രട്ടറിമാർ സ്കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കണം.

പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറും ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ സ്കൂൾക്കും ഇതുസംബന്ധിച്ച ഉത്തരവ് നൽകിയിട്ടുണ്ട്. ക്ലാസുകളിൽ വിഷജന്തുക്കൾ കയറുന്ന സാഹചര്യമില്ലെന്ന് ഉറപ്പാക്കും.

പത്തനംതിട്ട ജില്ലയിലും പരിശോധന
പത്തനംതിട്ട ജില്ലയിലെ സ്കൂളുകളുടെ അവസ്ഥ പരിശോധിക്കാൻ കല്കടർ നിർദേശിച്ചു. ചുറ്റുപാട്, കുടിവെള്ളം എന്നിവ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം.
എ.ഇ.ഒ നേരിട്ട് പരിശോധിച്ച് ഡി.ഡി.ഇക്ക് റിപ്പോർട്ട് നൽകണം. ചിറ്റാർ, സീതത്തോട് മേഖലയിൽ കർശന പരിശോധന നടത്താനാണ് നിർദേശിച്ചിരിക്കുന്നത്.

Tags:    
News Summary - emergency cleaning of schools in wayanad-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.