മഴവൻ ചേരമ്പാടിക്കടുത്ത് ചേറ്റിൽ കുടുങ്ങി ചരിഞ്ഞ കുട്ടിയാനക്ക് സമീപം നിലയുറപ്പിച്ച ആനക്കൂട്ടം

ആനകളുടെ അലർച്ച കേ​ട്ടെത്തിയപ്പോൾ കണ്ടത്​ ചളിയിൽ കുടുങ്ങിയ കുട്ടിയാനയെ; രക്ഷിക്കാനുള്ള ശ്രമം പരാജയം, ഒടുവിൽ ചരിഞ്ഞു

ഗൂഡല്ലൂർ: പുലർ​െച്ച ആനകളുടെ അലർച്ച കേ​ട്ടെത്തിയ നാട്ടുകാർ കണ്ടത്​ ചളിയിൽ പുതഞ്ഞ്​ ജീവന്​ വേണ്ടി കേഴുന്ന കുട്ടിയാനയെ. സമീപത്ത്​ നിലയുറപ്പിച്ച വലിയ ആനകൾ കുട്ടിയാനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചു. വനപാലകർ എത്തിയെങ്കിലും മൂന്ന് ആനകളും അടുത്തുനിന്ന് മാറാത്തതിനാൽ രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. ഒടുവിൽ ചളിയിൽ കിടന്നു തന്നെ അന്ത്യശ്വാസം വലിച്ചു.

പന്തല്ലൂർ താലൂക്കിലെ മഴവൻ ചേരമ്പാടിക്കടുത്താണ്​ സംഭവം. ചെന്തമിഴ്​ എന്നയാളുടെ കമുക് കൃഷിയിടത്തിലാണ് കുട്ടിയാന കുടുങ്ങിയത്. ശനിയാഴ്ച രാവിലെ ആറരയോടെ ആനകളുടെ അലർച്ച കേട്ടാണ്​ പ്രദേശവാസികൾ വിവരമറിഞ്ഞത്​. ആനക്കൂട്ടം സമീപത്തുനിന്ന്​ മാറാത്തതിനാൽ ജഡം നീക്കിയിട്ടില്ല. ചേരമ്പാടി വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.



Tags:    
News Summary - Elephant calf gets stuck in mud choked to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.