കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു മരണം

അഗളി/ഗൂഡല്ലൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ അഗളിയില്‍ ആദിവാസി വയോധികനും ഗൂഡല്ലൂരില്‍ 50കാരനും കൊല്ലപ്പെട്ടു. ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് ഗോഞ്ചിയൂര്‍ ഊരിലെ സുബ്രഹ്മണ്യനാണ് (62) അഗളിയില്‍ ചൊവ്വാഴ്ച രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. സമീപത്തെ വനത്തില്‍നിന്ന് കാട്ടാന ഊരിലത്തെിയതറിഞ്ഞ് തുരത്താനായി വീട്ടില്‍നിന്ന് പുറത്തിറങ്ങിയ സുബ്രഹ്മണ്യനെ കാട്ടാന ചവിട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണത്തിനുശേഷം ആന മൃതദേഹത്തിന് സമീപത്ത് നിലയുറപ്പിച്ചു. ആന സ്ക്വാഡും വനംവകുപ്പ് അധികൃതരും ചേര്‍ന്നാണ് തുരത്തിയത്. കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രാത്രി മുഴുവന്‍ റോഡ് ഉപരോധിച്ചു. പൊന്നമ്മയാണ് സുബ്രഹ്മണ്യന്‍െറ ഭാര്യ. മകന്‍: രാജന്‍.

ഗൂഡല്ലൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ ഓവാലി ഗാന്ധിനഗര്‍, പെരിയചൂണ്ടി, പാല്‍മേട് എന്നിവിടങ്ങളിലുണ്ടായ കാട്ടാനകളുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും തോട്ടം തൊഴിലാളികളായ രണ്ടു സ്ത്രീകളടക്കം മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാന്ധിനഗര്‍ സ്വദേശി ജയകുമാര്‍(50) ആണ് കൊല്ലപ്പെട്ടത്. ഡെല്‍ഹൗസ് ഭാഗത്ത് രാത്രി കുരുമുളക് പറിക്കാന്‍ പോയ സമയത്താണ് കാട്ടനയുടെ ആക്രമണമുണ്ടായതെന്ന് കരുതുന്നു. ബുധനാഴ്ച രാവിലെയാണ് ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. ഭാര്യ: വനജ. മക്കള്‍: അശോ കുമാര്‍, ശരണ്യ, ദീപിക.
ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളായ പെരിയചൂണ്ടിയിലെ ശാന്തി(42), ശകുന്തള(43) എന്നിവര്‍ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
മറ്റൊരു സംഭവത്തില്‍ ഗൂഡല്ലൂര്‍-കോഴിക്കോട് അന്തര്‍ സംസ്ഥാന പാതയില്‍ മരപാലം പാല്‍മേടില്‍ വെച്ച് ശിവകുമാറിന്(27) കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

Tags:    
News Summary - elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.