(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range കണ്ണൂർ ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ 21കാരൻ കൊല്ലപ്പെട്ടു
കണ്ണൂർ: ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശി എബിൻ സെബാസ്റ്റ്യൻ (21) ആണ് മരിച്ചത്.
രാജഗിരിയിലെ ആളൊഴിഞ്ഞ പറമ്പിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ഇന്ന് രാവിലെ യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ യുവാവിനെ ചെറുപുഴയിലെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകവെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
elephant attackഇന്നലെ രാത്രിയാകാം ആക്രമണത്തിന് ഇരയായതെന്ന് കരുതുന്നു. എബിൻ എന്ത് ആവശ്യത്തിനാണ് വീട്ടിൽനിന്ന് ഏറെ അകലെയുള്ള രാജഗിരിയിലെത്തിയതെന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. കാട്ടാന ആക്രമണം ആണെന്ന നിഗമനത്തിലാണ് പൊലീസുകാരും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.