തിരുവനന്തപുരം: ചൈനയിൽനിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട ് ചീഫ് ഇലക്ട്രിക്കൽ ഇൻസ്െപക്ടറേറ്റിനെതിരെ ധനകാര്യ പരിശോധന വിഭാഗം റിപ്പേ ാർട്ട് നൽകി. മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശയുണ്ട്.
ഉപകരണങ്ങൾ വാങ്ങിയതിൽ ഒരുകോടി രൂപയോളം നഷ്ടം വന്നു. സെൻട്രിനോ എൻജിനീയറിങ് കോൺട്രാക്റ്റേഴ്സ് എന്ന ഡീലർ വഴി എൽ.ഇ.ഡി ലൈറ്റിങ് ടെസ്റ്റിനുള്ള കോംപക്ട് സിസ്റ്റത്തിന് 57 ലക്ഷം രൂപയാണ് നൽകിയത്. പത്ത് ലക്ഷം രൂപ വിലയുള്ള ഉപകരണം വാങ്ങിയത് വഴി 47 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 42 ലക്ഷത്തിന് വാങ്ങാമായിരുന്ന ഫുള്ളി ഓട്ടോമാറ്റിക് മീറ്റർ ടെസ്റ്റ് ബെച്ച് എന്ന ഉപകരണം വാങ്ങിയത് 1,11,38,521 രൂപക്കാണ്. മറ്റൊരു കമ്പനി വഴിയാണ് ഇത് വാങ്ങിയത്.
ഇടനിലക്കാർക്ക് ലാഭമുണ്ടാക്കിക്കൊടുക്കാനായി ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി. കരാർ ഉറപ്പിക്കാൻ സർക്കാറിെൻറ അനുമതിയില്ലാതെ രണ്ട് ഉദ്യോഗസ്ഥർ വിദേശയാത്ര നടത്തി. ഇതിനും സർക്കാർ പണം ചെലവഴിച്ചു. ഇടനിലക്കാരെ മുഖ്യസംഘാടകരാക്കി അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു. 20,72,306 രൂപയാണ് സെമിനാറിനായി വകമാറ്റി ചെലവാക്കിയത്. സാമ്പത്തികക്രമക്കേടിന് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും നഷ്ടമായ പണം പലിശസഹിതം തിരിച്ചുപിടിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.