വൈദ്യുതി വിതരണം; കേരളത്തിന് പവർ ഫിനാൻസ് കോർപറേഷന്റെ എ ഗ്രേഡ്

പാലക്കാട്: കേരളത്തിലെ വൈദ്യുതി വിതരണച്ചുമതലയുള്ള കെ.എസ്.ഇ.ബി ഇന്ത്യയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഏജൻസികളിലൊന്നാണെന്ന് കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലെ ധനകാര്യ സ്ഥാപനമായ പവർ ഫിനാൻസ് കോർപറേഷന്റെ 2023-24 ലെ റിപ്പോർട്ട്.

രാജ്യത്തെ 107 പവർ യൂട്ടിലിറ്റികളുടെ (ഡിസ്ട്രിബ്യൂഷൻ, ജനറേഷൻ, ട്രാൻസ്മിഷൻ, ട്രേഡിങ്) 2023-24 ലെ പ്രകടനം വിലയിരുത്തി 2025 ഒക്ടോബറിലാണ് കേരളത്തിന് എ ഗ്രേഡ് നൽകിയ റിപ്പോർട്ട് പുറത്തുവിട്ടത്. ദേശീയ ശരാശരിയെ അപേക്ഷിച്ച് കെ.എസ്.ഇ.ബിക്ക് കുറഞ്ഞ നഷ്ടം, ഉയർന്ന പിരിവ് കാര്യക്ഷമത, കുറഞ്ഞ കുടിശ്ശിക, സബ്സിഡി ലഭ്യത എന്നിവയുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉൽപാദന-വിതരണ അനുപാതത്തിൽ കുറവ് വന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കെ.എസ്.ഇ.ബിക്ക് ചെലവുകളും കുറക്കാനായി.

35694 കോടി രൂപയാണ് കെ.എസ്.ഇ.ബിയുടെ ആസ്തി. വൈദ്യുതി വിൽപന വരുമാനം 20,056 കോടി. 22,570 കോടി രൂപയാണ് 2023-24ലെ മൊത്തം വരുമാനം. സബ്സിഡി ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി 79 കോടി രൂപ ലാഭത്തിലാണ് കെ.എസ്.ഇ.ബി. ഒരു യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ചെലവ് 7.77 രൂപയാണ് കെ.എസ്.ഇ.ബിക്കെങ്കിൽ ദേശീയ ശരാശരി 7.09 രൂപയാണ്. വൈദ്യുതി തുക കൃത്യമായി പിരിക്കുന്ന ശേഷി കേരളത്തിൽ 98.36 ശതമാനമെങ്കിൽ ദേശീയ ശരാശരി 96.51 ശതമാനവും.

ശ​മ്പ​ള​ച്ചെ​ല​വ് ഇ​ര​ട്ടി​യി​ലേ​റെ

പാ​ല​ക്കാ​ട്: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല-​സ്വ​കാ​ര്യ വൈ​ദ്യു​തി വി​ത​ര​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് ഒ​രു യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ചെ​ല​വാ​കു​ന്ന ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള/​പെ​ൻ​ഷ​ൻ ചെ​ല​വ് യൂ​നി​റ്റി​ന് 54 പൈ​സ​യാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ 1.20 രൂ​പ. പ​വ​ർ ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ന്റെ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. ഇ​ന്ത്യ​യി​​ലെ സ്വ​കാ​ര്യ- പൊ​തു വൈ​ദ്യു​തി വി​ത​ര​ണ ഏ​ജ​ൻ​സി​ക​ളു​ടെ ആ​കെ ചെ​ല​വ് ക​ണ​ക്കാ​ക്കി​യാ​ൽ 10,65,240 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള, പെ​ൻ​ഷ​ൻ ഇ​ന​ത്തി​ലെ ചെ​ല​വ് 81,339 കോ​ടി രൂ​പ. അ​താ​യ​ത് ആ​കെ ചെ​ല​വി​ന്റെ 7.64 ശ​ത​മാ​നം.

എ​ന്നാ​ൽ, രാ​ജ്യ​ത്തെ മൊ​ത്തം പൊ​തു​മേ​ഖ​ല​യി​ലെ വൈ​ദ്യു​തി വി​ത​ര​ണ ഏ​ജ​ൻ​സി​ക​ൾ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള, പെ​ൻ​ഷ​ൻ ഇ​ന​ത്തി​ൽ ഇ​തേ​വ​ർ​ഷം 76836 കോ​ടി രൂ​പ ചെ​ല​വി​ട്ടു. ആ​കെ ചെ​ല​വി​ന്റെ 7.63 ശ​ത​മാ​ന​മാ​ണി​ത്. എ​ന്നാ​ൽ, കെ.​എ​സ്.​ഇ.​ബി​യി​ൽ 3948 കോ​ടി​യാ​ണ് ഈ​യി​ന​ത്തി​ൽ വ​രു​ന്ന​ത്. ആ​കെ ചെ​ല​വി​ന്റെ 17.54 ശ​ത​മാ​ന​വും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള,പെ​ൻ​ഷ​ൻ ഇ​ന​ത്തി​ലേ​ക്ക് മാ​റ്റി​വെ​ക്ക​പ്പെ​ടു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഈ ​ചെ​ല​വി​ട​ൽ 7.74 ശ​ത​മാ​നം മാ​ത്ര​മാ​ണ്.

Tags:    
News Summary - Electricity supply; Kerala gets A grade from Power Finance Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.