വൈദ്യുതിക്ക്​ പൊന്നുംവില

തി​രു​വ​ന​ന്ത​പു​രം: ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ 500 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി വാ​ങ്ങാ​ൻ കെ.​എ​സ്.​ഇ.​ബി വി​ളി​ച്ച ടെ​ൻ​ഡ​റി​ൽ ഉ​യ​ർ​ന്ന വി​ല ആ​വ​ശ്യ​പ്പെ​ട്ട്​ ക​മ്പ​നി​ക​ൾ. ടെ​ൻ​ഡ​റി​ൽ പ​​ങ്കെ​ടു​ത്ത അ​ദാ​നി പ​വ​ർ യൂ​നി​റ്റി​ന്​ 6.90 രൂ​പ​യും ഡി.​പി. പ​വ​ർ 6.97 രൂ​പ​യു​മാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. കെ.​എ​സ്.​ഇ.​ബി ഇ​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ 6.88 രൂ​പ​യാ​യി കു​റ​ക്കാ​ൻ ഇ​രു​ക​മ്പ​നി​ക​ളും ത​യാ​റാ​യി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ൽ കെ.​എ​സ്.​ഇ.​ബി ​െറ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്‍റെ അ​നു​മ​തി തേ​ടും.

നേ​ര​േ​ത്ത യൂ​നി​റ്റി​ന്​ 4.29 രൂ​പ വീ​തം വൈ​ദ്യു​തി വാ​ങ്ങി​വ​ന്ന ദീ​ർ​ഘ​കാ​ല ക​രാ​റു​ക​ൾ ച​ട്ട​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി ​െറ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തി​നു​പ​ക​രം വൈ​ദ്യു​തി വാ​ങ്ങാ​ൻ ക്ഷ​ണി​ച്ച ടെ​ൻ​ഡ​റി​ലാ​ണ്​ ഉ​യ​ർ​ന്ന തു​ക ക​മ്പ​നി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. റ​ദ്ദാ​ക്കി​യ ക​രാ​റി​ൽ വൈ​ദ്യു​തി ന​ൽ​കി​യി​രു​ന്ന ജാം​ബു​വ, ജി​ൻ​ഡാ​ൽ ക​മ്പ​നി​ക​ൾ പു​തി​യ ടെ​ൻ​ഡ​റി​ൽ പ​​ങ്കെ​ടു​ത്ത​തു​മി​ല്ല. ഉ​യ​ർ​ന്ന വി​ല​ക്ക്​ വൈ​ദ്യു​തി വാ​ങ്ങു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും അ​തി​ന്‍റെ അ​ധി​ക ബാ​ധ്യ​ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​വും. 500 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി വാ​ങ്ങാ​നാ​ണ്​ ടെ​ൻ​ഡ​റെ​ങ്കി​ലും 403 മെ​ഗാ​വാ​ട്ടാ​ണ്​ ഇ​രു​ക​മ്പ​നി​ക​ളു​മാ​യി വാ​ഗ്ദാ​നം ചെ​യ്ത​ത്. അ​ദാ​നി പ​വ​ർ 303 മെ​ഗാ​വാ​ട്ടും ഡി.​ബി പ​വ​ർ 100 മെ​ഗാ​വാ​ട്ടും. രാ​വി​ലെ ടെ​ൻ​ഡ​ർ തു​റ​ന്ന​പ്പോ​ൾ ഉ​യ​ർ​ന്ന വി​ല​യാ​ണ്​ ക​മ്പ​നി​ക​ൾ ​േക്വാ​ട്ട്​ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന്​ വ്യ​ക്ത​മാ​യി. ഉ​ച്ച​ക്കു​ശേ​ഷം കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ ഈ ​ക​മ്പ​നി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​തി​ലാ​ണ്​ ഇ​രു ക​മ്പ​നി​ക​ളും യൂ​നി​റ്റി​ന്​ 6.88 രൂ​പ വീ​ത​മാ​യി കു​റ​ക്കാ​ൻ സ​മ്മ​തി​ച്ച​ത്. 2028 വ​രെ വൈ​ദ്യു​തി വാ​ങ്ങാ​നാ​ണ്​ ടെ​ൻ​ഡ​ർ. ര​ണ്ട്​ ക​മ്പ​നി​ക​ളും ഏ​ക​ദേ​ശം ഒ​രേ നി​ര​ക്ക്​​ ​േക്വാ​ട്ട്​ ചെ​യ്​​തു​ എ​ന്ന​ത്​ ​ശ്ര​ദ്ധേ​യ​മാ​ണ്. ജി​ൻ​ഡാ​ൽ, ജാം​ബു​വ ക​മ്പ​നി​ക​ളി​ൽ നി​ന്ന്​ 465 മെ​ഗാ​വാ​ട്ടാ​ണ്​ വാ​ങ്ങി​യി​രു​ന്ന​ത്.

മ​ഴ​ക്കു​റ​വ്​ മൂ​ലം ഉ​ണ്ടാ​യ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ 200 മെ​ഗാ​വാ​ട്ട്​ വാ​ങ്ങു​ന്ന​തി​ന്​ ഹ്ര​സ്വ​കാ​ല ക​രാ​റി​നും ബോ​ർ​ഡ്​ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​രു​ന്നു. ഇ​ത്​ ചൊ​വ്വാ​ഴ്ച തു​റ​ക്കും. ന​വം​ബ​ർ വ​രെ വൈ​ദ്യു​തി ന​ൽ​കാ​നാ​ണ്​ ഈ ​ടെ​ൻ​ഡ​ർ. ഇ​തി​ന്​ പു​റ​മെ മ​ഴ ശ​ക്ത​മാ​കു​മ്പോ​ൾ മ​ട​ക്കി ന​ൽ​കു​ന്ന വി​ധം സ്വാ​പ്പി​ങ്​ വ​ഴി 500 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള ടെ​ൻ​ഡ​റും ക്ഷ​ണി​ച്ചി​രു​ന്നു. ഇ​ത്​ ബു​ധ​നാ​ഴ്ച തു​റ​ന്നേ​ക്കും.

പു​റ​ത്തു​നി​ന്ന്​ വൈ​ദ്യു​തി വാ​ങ്ങി​യാ​ണ്​ നി​ല​വി​ലെ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​ത്. ഏ​താ​നും ദി​വ​സ​മാ​യി മ​ഴ ശ​ക്ത​മാ​യ​ത്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. സം​ഭ​ര​ണി​ക​ളി​ലേ​ക്ക്​ നീ​രൊ​ഴു​ക്ക്​ വ​ർ​ധി​ക്കു​ക​യും വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​യു​ക​യും ചെ​യ്തു. പീ​ക്ക്​ സ​മ​യ​ത്ത്​ ഉ​പ​യോ​ഗം കു​റ​ക്കാ​ൻ​ ബോ​ർ​ഡ്​ ഉ​പ​ഭോ​ക്താ​ക്ക​േ​ളാ​ട്​ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കാൻ നീക്കം

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് റ​ദ്ദാ​ക്കി​യ ദീ​ർ​ഘ​കാ​ല വൈ​ദ്യു​തി ക​രാ​റു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​റി​ന്‍റെ തി​ര​ക്കി​ട്ട നീ​ക്കം. കെ.​എ​സ്.​ഇ.​ബി​യു​ടെ അ​ഭ്യ​ർ​ഥ​ന ക​ണ​ക്കി​ലെ​ടു​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചു. ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രി​ക്കെ 25 വ​ർ​ഷ​ത്തേ​ക്ക് ഒ​പ്പി​ട്ട 465 മെ​ഗാ​വാ​ട്ടി​ന്‍റെ ക​രാ​റു​ക​ളാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി മേ​യ് 10ന് ​വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ റ​ദ്ദാ​ക്കി​യ​ത്. ഇ​ത്ത​വ​ണ മ​ഴ കു​റ​ഞ്ഞ​തോ​ടെ പ്ര​തി​സ​ന്ധി ഇ​ര​ട്ടി​ച്ചു. ഇ​തോ​ടെ യൂ​നി​റ്റി​ന് പ്ര​തി​ദി​നം ഒ​മ്പ​ത് രൂ​പ ശ​രാ​ശ​രി ന​ൽ​കി​യാ​ണ് പ​വ​ർ എ​ക്സേ​ഞ്ചി​ൽ​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​മ്പ് 4.11 രൂ​പ​ക്ക്​ വൈ​ദ്യു​തി ല​ഭി​ച്ചി​രു​ന്ന ക​രാ​റി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​ല​ക്​​ട്രി​സി​റ്റി ച​ട്ട​ത്തി​ലെ 108 പ്ര​കാ​രം റ​ദ്ദാ​ക്കി​യ ക​രാ​റു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​റി​ന് റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ം. ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​നു​ശേ​ഷം ക​മീ​ഷ​നു​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തു​ട​ർ​ന്നാ​കും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ ക​രാ​റു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ക.



Tags:    
News Summary - Electricity is in high price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.