തിരുവനന്തപുരം: സബ്സിഡി ലഭിച്ചിരുന്ന ഗാർഹിക ഉപഭോക്താക്കളുടെ ലോക്ഡൗൺ കാലത്തെ വർധിപ്പിച്ച വൈദ്യുതിനിരക്ക് ഒഴിവാക്കാൻ കെ.എസ്.ഇ.ബിയും സംസ്ഥാന സർക്കാറും തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബിയും മന്ത്രിയും പുലർത്തുന്ന ദുർവാശി മൂലം ഗാർഹിക ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്ന വൈദ്യുതി സബ്സിഡി ഇല്ലാതായി.
ഉപയോഗിച്ച ആദ്യ യൂനിറ്റ് മുതൽ അധിക നിരക്ക് നൽകേണ്ടി വന്നതിനാൽ മിക്കവർക്കും ബില്ല് മൂന്നിരട്ടിയിലധികമായി. ഇത് വീട്ടിലിരുന്ന ജനങ്ങളെ ശിക്ഷിക്കലാണ്. മുൻമാസങ്ങളിലെ നിരക്കിന് ആനുപാതികമായി മാത്രം ഇത്തവണയും ഈടാക്കി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.