Posted On
date_range Updated On
date_range സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് ആറു മണിമുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വൈദ്യുതി ബോർഡ്. കൽക്കരി ക്ഷാമം മൂലവും യന്ത്രത്തകരാറുകൾ കാരണമായും കേന്ദ്ര നിലയങ്ങളിൽ നിന്നും മറ്റ് സ്വകാര്യ നിലയങ്ങളിൽ നിന്നും ലഭ്യമാകേണ്ട വൈദ്യുതിയിൽ 550 മെഗാവാട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. അതിനാൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരം ആറു മണി മുതൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതമായിരിക്കയാണെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും വൈദ്യുതി ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.