Posted On
date_range Updated On
date_range മാർച്ചിൽ വൈദ്യുതി ബിൽ വീണ്ടും കുറയും; ഉപഭോക്താക്കൾക്ക് ആശ്വാസ അറിയിപ്പുമായി മന്ത്രി
തിരുവന്തപുരം: മാർച്ച് മാസം വൈദ്യുതി ബിൽ വീണ്ടും കുറയുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇന്ധന സർചാർജിന്‍റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്തകൾക്ക് ബില്ലിൽ ആശ്വാസം ലഭിക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
പ്രതിമാസം ബിൽ ലഭിക്കുന്ന ഉപഭോക്തകൾക്ക് ഓരോ യൂണിറ്റിനും ഇന്ധന സർചാർജ് ആറ് പൈസയും രണ്ടുമാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്തകൾക്ക് എട്ട് പൈസയുമായിരിക്കും മാർച്ചിലെ ഇന്ധന സർചാർജ്.
ദീർഘാകാലമായി 19 പൈസയായിരുന്നു ഇന്ധന സർചാർജ്. ഫെബ്രുവരിയിൽ ഒൻപത് പൈസ കുറഞ്ഞ് പത്ത് പൈസയിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.