ജനാധിപത്യത്തിലെ ഏറ്റവും വലിയ ഉത്സവമാണ് തെരഞ്ഞെടുപ്പ്. ഉത്സവമാകുേമ്പാൾ അതിന ു ചില ചിട്ടവട്ടങ്ങളും ആചാരങ്ങളുമൊക്കെയുണ്ട്. സ്ഥാനാർഥിയാകാനുള്ള അടി, ശേഷം പ്ര ഖ്യാപനം, വിമതരുടെ വരവ്, അവരെ ഒതുക്കൽ, ബൂത്തിലെ പേരുവിളി, മഷി പുരട്ടൽ, കള്ളവോട്ട്, ബ ൂത്ത് പിടിത്തം... ഇങ്ങനെ പോകും. അതിലെ രസകരമായ മറ്റൊരാചാരമാണ് പ്രകടനപത്രിക. ഇത് വെറും ഒരു പ്രകടനം മാത്രമാണെന്ന് നാട്ടുകാർക്കെല്ലാം അറിയാം. അത് തെളിയിക്കാൻ ‘അച്ഛാ ദിന്നും’ പണ്ടത്തെ ‘ഗരീബി ഹഠാവോ’യുമൊക്കെ ഒന്നോർത്താൽ മതി.
ഇതൊക്കെ കേട്ടും മോഹിച്ചും വോട്ട് ചെയ്തവരിൽ പട്ടിണികിടന്നും, തെരുവിൽക്കിടന്നും മരിച്ചവർ ഏറെ. അങ്ങനെ ജീവിക്കുന്നവരും ഒേട്ടറെ. എങ്കിലും ചുക്കുചേരാത്ത കഷായം ഇല്ലാത്ത പോലെ പ്രകടന പത്രികയില്ലാത്ത തെരഞ്ഞെടുപ്പുമില്ല. ഇതിനു പിന്നിലെ ‘സത്യം’ ഗഡ്കരി മുതൽ ശ്രീധരൻപിള്ളവരെയുള്ളവർ അടുത്തകാലത്ത് തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇത്തവണയും അതിനു വ്യത്യാസമെന്നുമില്ല. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ, അച്ഛാ ദിനുകാർ കർഷകർക്ക് 6000 പ്രഖ്യാപിച്ച് അത് തുടങ്ങിെവച്ചു. വർഷത്തിൽ 72,000 വാഗ്ദാനം ചെയ്ത് ഗരീബി ഹഠാവോയുടെ കൊച്ചുമോനും കഴിഞ്ഞ ദിവസം വന്നു. ഇവരൊക്കെ, എല്ലാ സംസ്ഥാനത്തുമായി ഭൂരിപക്ഷം സീറ്റിൽ മത്സരിക്കുന്നവരാണ്. അതിനാൽ കഥയൊന്നുമില്ലെങ്കിലും പറയുന്നതിൽ ഒരു ന്യായമുണ്ടുതാനും.
അപ്പോഴാണ്, വംശനാശം വരുന്നവരുടെ ‘റെഡ് ഡാറ്റ’ ബുക്കിൽ സ്ഥാനം പിടിച്ചിട്ടുള്ളവരുടെയും വരവ്. എല്ലാവരും തേങ്ങ ഉടയ്ക്കുേമ്പാൾ ഒരു ചിരട്ടയെങ്കിലും ഉടയ്ക്കാനുള്ള ആഗ്രഹം സ്വാഭാവികം. എന്നാൽ, ചിരട്ടയല്ല,േതങ്ങതന്നെ ഉടച്ചേ തീരൂ എന്ന വാശിയിലാണ് അവർ. മിനിമം വേതനം 18,000 ആക്കും, വയോജന പെൻഷൻ 6000 രൂപ നൽകും എന്നിങ്ങനെയാണ് സി.പി.എം വാഗ്ദാനം. സി.പി.െഎയും ഒട്ടും കുറച്ചിട്ടില്ല. പ്രതിമാസം 9000 രൂപ പെൻഷനും കൃഷിക്കായി പ്രത്യേക ബജറ്റുമാണ് അവരുടെ പ്രഖ്യാപനം.
സത്യം പറഞ്ഞാൽ ബി.ജെ.പിക്കാരും കോൺഗ്രസുകാരും പറയുന്നതിനേക്കാളും വിശ്വസിക്കാവുന്നത് ഇവരുടേതാണ്. എന്നാൽ, ഇത് എവിടെ, എങ്ങനെ, ആര് നടപ്പാക്കുമെന്നതാണ് പ്രശ്നം. 543 സീറ്റിൽ ഭൂരിപക്ഷത്തിനു വേണ്ടത് 272 സീറ്റാണ്. എന്നാൽ, ഇവർ രണ്ടുപേരും കൂടി മത്സരിക്കുന്നതാവെട്ട, 71ഇടത്തും. അതിൽത്തന്നെ എല്ലായിടത്തും നിൽക്കുന്നതോ കേരളത്തിൽ മാത്രം. ബാക്കിയുള്ളിടങ്ങളിൽ പൊട്ടും പൊടിയുമായിട്ടും. ഇനി നിൽക്കുന്ന 71ലും ജയിച്ചു എന്ന മഹാദ്ഭുതം സംഭവിച്ചാലും ഭൂരിപക്ഷത്തിനുവേണ്ട ബാക്കി 201 എവിടെ നിന്ന് ഒപ്പിക്കും...കുളിച്ചില്ലെങ്കിലും ഉടുപ്പ് പുരപ്പുറത്ത് കിടക്കെട്ട!.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.