കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ ചെറുവണ്ണൂർ വെസ്റ്റ് വാർഡിലെ തെരഞ്ഞെടുപ്പിലും വോട്ടെണ്ണലിലും ക്രമേക്കട് നടന്ന സംഭവത്തിൽ നിയമപരമായി നീങ്ങുമെന്ന് വെൽഫെയർ പാർട്ടി. വാർഡിൽ വെൽഫെയർ പാർട്ടിയുടെ എം.എ. ഖയ്യൂമിനെതിരെ രണ്ട് വോട്ടിനാണ് പി.സി. രാജൻ ജയിച്ചത്. അതിനായി കള്ളവോട്ടും വോട്ടെണ്ണലിൽ കൃത്രിമവും നടത്തിയതായി വെൽഫെയർ പാർട്ടി കോർപറേഷൻ െതരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.പി. വേലായുധൻ ആരോപിച്ചു.
സംഭവത്തിൽ കോടതിയെ സമീപിക്കും. സ്റ്റാൻഡിങ് കമ്മിറ്റി െചയർമാനായിരുന്ന പി.സി. രാജനെ ജയിപ്പിക്കാൻ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ട്. രണ്ടാം നമ്പർ ബൂത്തിലും നാലാം നമ്പർ ബൂത്തിലും 300 കള്ളവോട്ടുകൾ നടന്നു. അതിന് തെളിവുണ്ട്. അത് കോടതിയിൽ ഹാജരാക്കും. തപാൽ വോട്ടുകളിലും കൃത്രിമം കാണിച്ചു. ഇത് അവസാനമാണ് എണ്ണിയത്. എത്ര തപാൽ വോട്ടുകൾ ഉണ്ടെന്നതിന് കൃത്യമായ കണക്ക് പറഞ്ഞില്ല.
നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് 13 സർവിസ് വോട്ടുകളും 20 കോവിഡ് വോട്ടുകളും എന്ന് പറയുകയും എണ്ണിക്കാണിക്കുകയും ചെയ്തതായി സ്ഥാനാർഥിയായിരുന്ന ഖയ്യൂം പറഞ്ഞു. വോട്ടുയന്ത്രത്തിലേത് എണ്ണിക്കഴിഞ്ഞപ്പോൾ 19 വോട്ടിന് പി.സി. രാജൻ പിറകിലായിരുന്നു. പിന്നീട് മൂന്ന് മണിക്കൂർ കഴിഞ്ഞാണ് തപാൽ വോട്ട് എണ്ണിയത്. 33 വോട്ടുകൾ എന്ന് പറഞ്ഞെങ്കിലും എണ്ണാൻ 36 വോട്ടുകൾ ഉണ്ടായിരുന്നു. വോട്ടെണ്ണൽ തുടങ്ങിയപ്പോഴേക്കും രണ്ട് വോട്ടിന് ജയിക്കുമെന്ന് സി.പി.എമ്മുകാർ പ്രഖ്യാപിച്ചുവെന്നും ഖയ്യൂം ആരോപിച്ചു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി മുസ്തഫ പാലാഴിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.