റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു

അങ്കമാലി: ടൗണിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്ന വയോധിക കാർ ഇടിച്ച് മരിച്ചു. കോതമംഗലം ആയക്കാട് തേലക്കാട് വീട്ടിൽ വർഗീസ്കുട്ടിയുടെ ഭാര്യ ലില്ലിയാണ് (66)മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 5.15ഓടെ ദേശീയപാതയിൽ അങ്കമാലി കെ. എസ്.ആർ.ടി.സി ബസ് സ്റ്റാഡിന് സമീപമായിരുന്നു അപകടം.

വടക്കാഞ്ചേരിയിലേക്ക് പോകുന്നതിന് വാഹനത്തിൽ കയറുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. അവശനിലയിലായ ലില്ലിയെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോതമംഗലം ക്ലാരിയേലിൽ അച്ചായത്ത് കുടുംബാംഗമാണ്. മക്കൾ: ജിജോ (സൗദി), സിജോ (അയർലൻഡ്). മരുമക്കൾ: തിരുവല്ല മല്ലപ്പിള്ളി കുറ്റപ്പുഴ കുടുംബാംഗം ജീന (സൗദി), കാക്കനാട് തടിയേലത്ത് കുടുംബാംഗം ജിബിയ (അയർലൻഡ്). സംസ്ക്കാരം പിന്നീട്.

Tags:    
News Summary - Elderly woman dies after being hit by car while crossing road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.