Representational Image

പേരമകളായ 16കാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് ഇരുപത്തിയൊന്നര വർഷം കഠിന തടവും പിഴയും

മഞ്ചേരി: പേരമകളായ 16കാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി (രണ്ട്) ഇരുപത്തിയൊന്നര വര്‍ഷം കഠിനതടവും 1,20,000 രൂപ പിഴയും വിധിച്ചു. പെൺകുട്ടിയുടെ പിതൃപിതാവായ 73കാരനെയാണ് ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം.

2022 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരുന്നു സംഭവം. പിതാവിന്റെ തറവാട് വീട്ടിലേക്ക് വിരുന്നുപോയ സമയത്ത് പ്രതി ബലാത്സംഗം ചെയ്യുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ.എന്‍. മനോജാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി അസി. സൂപ്രണ്ടായിരുന്ന വിജയ് ഭരത് റെഡ്ഡിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഡ്വ. എ.എന്‍. മനോജ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി. പ്രോസിക്യൂഷന്‍ ലൈസൻ വിങ്ങിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയിഷ കിണറ്റിങ്ങല്‍ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Tags:    
News Summary - Elderly man sentenced to 21 years in prison and fined for molesting 16-year-old granddaughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.