കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

പാപ്പിനിശേരി: കല്യാശ്ശേരിയിൽ കടന്നലിന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു. സെൻട്രൽ കരിക്കട്ട് മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ കണ്ണാടിയൻ കുഞ്ഞിരാമൻ (79) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 9.30ഓടെ വയലിൽ പശുവിനെ കെട്ടാൻ പോയപ്പോഴായിരുന്നു സംഭവം. ഉടൻ തന്നെ നാട്ടുകാർ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പാപ്പിനിശേരിയിലെ പഴയ പിജി പ്ലൈവുഡ് കമ്പനി തൊഴിലാളിയായിരുന്നു കുഞ്ഞിരാമൻ.

ഭാര്യ: ലളിത. മക്കൾ: സുരേന്ദ്രൻ (ബലിയപട്ടം ടൈൽ വർക്സ്), സുമ. മരുമക്കൾ: പ്രിയ, മോഹനൻ. സഹോദരങ്ങൾ: പരേതനായ ഗോപാലൻ. സംസ്കാരം നാളെ നടക്കും.

കുഞ്ഞിരാമനെ കൂടാതെ കല്യാശ്ശേരി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശ്രീഹരി, നിതിൻ കെ. സജീവൻ പാറപ്പുറത്ത്, റനീഷ് എം. എന്നിവർക്കും കുത്തേറ്റിരുന്നു.

Tags:    
News Summary - Elderly man dies of wasp sting; Three people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.