Posted On
date_range Updated On
date_range സ്കൂട്ടറിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു
പെരുമ്പാവൂർ: സ്കൂട്ടറിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു. ചേലാമറ്റം പണിക്കരുകുടി വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ അബ്ദുൾ ഖാദറാണ് (88) മരിച്ചത്.
പെരുമ്പാവൂരിൽ നിന്നും ലൂണ സ്കൂട്ടറിൽ കോതമംഗലത്തേക്ക് പോകുകയായിരുന്നു അബ്ദുൾ ഖാദർ. എ.എം റോഡിലെ ചെറുകുന്നത്തിന് മുമ്പുള്ള പെട്രോൾ പമ്പിന് സമീപത്ത് വച്ച് എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30ന് ആയിരുന്നു അപകടം.
പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഭാര്യ: സുഹറ. മക്കൾ: അസീസ്, റഹീം, പരേതനായ ബഷീർ, ഖാലിദ്. മരുമക്കൾ: ഫാത്തിമ, റെസീന, സൗമ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.