ലോകായുക്തയെ പല്ലുകൊഴിഞ്ഞ കടുവയാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം -ജസ്റ്റിസ്‌ ബി.വി. നാഗരത്ന

തിരുവനന്തപുരം: ലോകായുക്തയെ പല്ലുകൊഴിഞ്ഞ കടുവയാക്കാനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെറുക്കുകയും വേണമെന്ന്​ സുപ്രീംകോടതി ജസ്റ്റിസ്‌ ബി.വി. നാഗരത്ന. ഭേദഗതികളടക്കം മാർഗങ്ങളിലൂടെ അതിനുള്ള ശ്രമമുണ്ടാകരുതെന്നും ലോകായുക്തക്ക്​ സ്വതന്ത്രമായി പ്രവർത്തിക്കാനാവശ്യമായ വിഭവങ്ങളും പിന്തുണയും അനിവാര്യമാണെന്നും ജസ്റ്റിസ്‌ പറഞ്ഞു. നിയമസഭ ബാങ്ക്വറ്റ്​ ഹാളിൽ നടന്ന ലോകായുക്ത ദിനാചരണം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അവർ.

കഴിഞ്ഞ രണ്ട്‌ ദശാബ്ദത്തിൽ നടന്ന അഴിമതിക്കെതിരായ പോരാട്ടത്തിൽ ലോകായുക്തക്ക്‌ നിർണായക പങ്കുണ്ട്‌. നൽകാൻ ആളില്ലാതാകുന്നതോടെ കൈക്കൂലി ഇല്ലാതാകും. സ്ഥാപനവത്​കരിപ്പെട്ടതോ വ്യക്തിപരമായതോ ആയ അഴിമതികളുടെ അടിവേര്‌ അറുക്കേണ്ടതുണ്ട്‌. പൊതുജനം സദ്‌ഭരണം ആഗ്രഹിക്കുന്നവർ മാത്രമാകാതെ അതിന്റെ നിർമാണത്തിൽ പങ്കുവഹിക്കാനുമാകണമെന്നും ​അദ്ദേഹം പറഞ്ഞു.

മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്‌, സ്​പെഷൽ അറ്റോർണി അഡ്വ. ടി.എ. ഷാജി, അഡ്വ. ആനയറ ഷാജി, അഡ്വ. എൻ.എസ്‌. ലാൽ എന്നിവർ സംസാരിച്ചു.

വ്യാജ ആരോപണങ്ങളിലൂടെ ലോകായുക്തയെ തകർക്കാനാവില്ല -ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌

തിരുവനന്തപുരം: വ്യാജ ആരോപണങ്ങളിലൂടെ ലോകായുക്തയെ തകർക്കാനാവില്ലെന്ന്‌ ലോകായുക്ത ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌. ലോകായുക്ത ദിനാചരണത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ന്യായാധിപർക്കെതിരെ രാഷ്​ട്രീയ നേതാക്കൾ ആരോപണങ്ങളുന്നയിക്കുന്നു. മാധ്യമങ്ങൾ ഇത്തരം ആരോപണങ്ങൾക്ക്​ പ്രചാരണവും നൽകുന്നു. അതേസമയം ഇതൊന്നും നീതി നിർവഹണ​ത്തെ ബാധിക്കില്ല. അനീതിയുണ്ടാകുമ്പോൾ നീതിയുറപ്പിക്കുന്ന സംവിധാനമാണ്‌ ലോകായുക്തയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Efforts to turn the Lokayukta into a toothless tiger Justice BV Nagarathna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.