Posted On
date_range Updated On
date_range ഇഷ്ടക്കാരെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറായി നിയമിക്കാൻ ശ്രമം: വിവാദമായതോടെ ഇന്റർവ്യൂ മാറ്റിവെച്ചു
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കും മുമ്പ് ഇഷ്ടക്കാരെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറായി നിയമിക്കാനായി നിശ്ചയിച്ച ഇന്റർവ്യൂ വിവാദമായതോടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു.
ഈ മാസം 31ന് വിരമിക്കുന്ന മൂന്നുപേരിൽ ഒരാളെ നിയമിക്കാനായാണ് ചൊവ്വാഴ്ച തിരിക്കിട്ട് ഇന്റർവ്യൂ നിശ്ചയിച്ചത്. പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇന്റർവ്യൂ നടത്തുന്നത് കുരുക്കാകുമെന്ന് കണ്ടതോടെയാണ് അവസാന നിമിഷം മാറ്റിയത്. ഏഴ് വർഷമായി ഒഴിഞ്ഞുകിടന്ന തസ്തികയിലേക്കായിരുന്നു ധിറുതിപ്പെട്ടുള്ള നിയമന നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.