?????????????? ?????????? ??????? ?????

വംശനാശം നേരിടുന്ന ഭൂഗര്‍ഭ ഈലുകൾ നരിപ്പറ്റയിൽ 

കുറ്റ്യാടി: ഭൂമിക്കടിയിലെ നീര്‍ച്ചാലുകളില്‍ അപൂർവമായി കണ്ടുവരുന്ന ഭൂഗര്‍ഭ ഈലുകളെ നരിപ്പറ്റ പഞ്ചായത്തില്‍ കണ്ടെത്തി. മോണോപ്‌റ്റെറസ് ഡിഗ്രസസ് എന്ന ശാസ്ത്രീയ നാമം നല്‍കപ്പെട്ട പത്തോളം മത്സ്യങ്ങളെയാണ് ചീക്കോന്ന് നെല്ലിയുള്ളപറമ്പത്ത്  അഹമ്മദി​​​െൻറ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ കണ്ടെത്തിയത്.

ഇവയെ കിണറ്റിലേക്കുതന്നെ നിക്ഷേപിച്ചു. കാഴ്ചയില്‍ പാമ്പിന്‍ കുഞ്ഞുങ്ങളോട് സാമ്യമുള്ള ഇവ മറ്റു ജലാശയങ്ങളുമായി ബന്ധമില്ലാതെ ഭൂഗര്‍ഭ നീരൊഴുക്കുകളില്‍ മാത്രമാണ് കഴിയുക. ചുവന്ന നിറത്തോടെയുള്ള  സുതാര്യമായ ശരീരമാണ് ഇവക്ക്​. ശ്വസിക്കാനുള്ള ചെകിളപ്പൂക്കള്‍ ഇല്ല എന്നതാണ് സാധാരണ ഈല്‍ മത്സ്യങ്ങളില്‍നിന്ന് ഇവയെ  വ്യത്യസ്തമാക്കുന്നത്.

ത്വക്കിലൂടെയാണ് ഇവ ശ്വസിക്കുന്നത്. 10 മുതല്‍ 20 സ​​െൻറിമീറ്റര്‍ നീളമുണ്ട്. ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഒാഫ്​ നേച്ചർ (െഎ.യു.സി.എൻ) റെഡ്‌ലിസ്​റ്റിലുള്ള വംശനാശ ഭീഷണി നേരിടുന്ന അപൂർവം ജീവജാലങ്ങളില്‍ ഈ മത്സ്യങ്ങളും ഉ​ൾപ്പെടുന്നു. 

Tags:    
News Summary - Eels at narippatta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.