ജാവ്ദേക്കറുമായി കൂടിക്കാഴ്ച; മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് വേണുഗോപാൽ

‌തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് എവിടെ നിന്നാണെന്ന് വ്യക്തമാക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

കൂടിക്കാഴ്ച നടന്നത് കേന്ദ്രമന്ത്രിയായിരുന്നപ്പോഴാണോ, ആണെങ്കിൽ അതെവിടെ വെച്ച്? അതല്ലെങ്കിൽ മുഖ്യമന്ത്രി വിശദീകരിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ജാവ്ദേക്കറുമായി ഇ.പി കൂടിക്കാഴ്ച നടത്തില്ല. മുഖ്യമന്ത്രി ജയരാജൻ ജാവ്ദേക്കറിനെ കണ്ടത് ന്യായീകരിക്കുകയും ജയരാജന്റെ കൂട്ടുകെട്ടിനെ എതിർക്കുകയുമാണ് ചെയ്തത്. അല്ലാതെ, ജാവ്ദേക്കറിനെക്കുറിച്ച് ഒരക്ഷരം മുഖ്യമന്ത്രി പറഞ്ഞില്ലെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം -ബി.ജെ.പി അവിഹിത ബന്ധത്തിന് കൃത്യമായി കളമൊരുക്കലാണ് നടന്നത്.

അത് വെളിച്ചത്ത് വന്നപ്പോൾ ജയരാജനെ ബലിയാടാക്കി. ജയരാജനിൽ മാത്രം ഈ ബാന്ധവം ഒതുങ്ങില്ല. കള്ളി വെളിച്ചത്താകുമ്പോൾ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും കള്ളം പറയുകയാണെന്നും കെ.സി ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിനത്തിൽ തന്നെ വെളിപ്പെടുത്തൽ നടത്തിയ ഇ.പിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പാർട്ടിക്കുള്ളിലെ പ്രധാന ആവശ്യം. തിങ്കളാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും.

Tags:    
News Summary - Meeting with Javadekar; Venugopal wants the Chief Minister to explain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.