കേരളത്തിൽ 71.16 ശതമാനം പോളിങ്; മാറ്റം വരാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷന്‍റെ പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ 71.16 ശതമാനം പോളിങ്. സംസ്ഥാനത്തെ പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്നും കമീഷൻ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും ചേർക്കാതെയാണ് ഈ കണക്ക്. തപാൽവോട്ടുകൾ കൂടി ചേർക്കുന്നതോടെ പോളിങ് 72 ശതമാനം പിന്നിടും. എന്നാലും കഴിഞ്ഞതവണത്തെ പോളിങ് ശതമാനത്തിൽ എത്തില്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.84 ശതമാനമായിരുന്നു പോളിങ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിങ് ശതമാനം മണ്ഡലം തിരിച്ച്;

1. തിരുവനന്തപുരം-66.46

2. ആറ്റിങ്ങല്‍-69.40

3. കൊല്ലം-68.09

4. പത്തനംതിട്ട-63.35

5. മാവേലിക്കര-65.91

6. ആലപ്പുഴ-74.90

7. കോട്ടയം-65.60

8. ഇടുക്കി-66.53

9. എറണാകുളം-68.27

10. ചാലക്കുടി-71.84

11. തൃശൂര്‍-72.79

12. പാലക്കാട്-73.37

13. ആലത്തൂര്‍-73.20

14. പൊന്നാനി-69.21

15. മലപ്പുറം-72.90

16. കോഴിക്കോട്-75.42

17. വയനാട്-73.48

18. വടകര-78.08

19. കണ്ണൂര്‍-76.92

20. കാസര്‍ഗോഡ്-75.94

ആകെ വോട്ടര്‍മാര്‍ -2,77,49,159

ആകെ വോട്ട് ചെയ്തവര്‍ -1,97,48,764(71.16%)

ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍ -94,67,612(70.57%)

ആകെ വോട്ട് ചെയ്ത സ്ത്രീകള്‍ -1,02,81,005(71.72%)

ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍ -147(40.05%)

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ‌ കോവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് 74.06 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും വോട്ടിങ് ശതമാനം കുറയാൻ കാരണമായിട്ടുണ്ടെന്നാണു പൊതുവിലയിരുത്തൽ. വോട്ടിങ് മെഷീനിലെ തകരാറും ഉദ്യോഗസ്ഥരുടെ പരിചയക്കുറവു കാരണമുള്ള കാലതാമസവും പലയിടത്തും രാത്രി ഏറെ വൈകിയും വോട്ടെടുപ്പു നീളാനിടയാക്കി.

Tags:    
News Summary - 71.16 percent polling in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.