നിയമനാധികാരം സർക്കാരിന്, ബോർഡിനല്ല; വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി നിശ്ശബ്ദത പാലിക്കുന്നു - വിമർശനം കടുപ്പിച്ച് പി. രാജീവ്

കൊച്ചി: വഖഫിൽ മുഖ്യമന്ത്രിക്കെതിരെയും വി.ഡി. സതീശനും മുസ്ലിം ലീഗിനും എതിരെ വിമർശനം കടുപ്പിച്ച് സിപിഎം നേതാവ് പി. രാജീവ്. വഖഫിൽ നിയമനാധികാരം സർക്കാരിനാണ്, ബോർഡിനല്ല. പറഞ്ഞ വാക്ക് പാലിക്കുന്ന മുഖ്യമന്ത്രിയെങ്കിൽ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോൾ, കേസ് സുപ്രീം കോടതിയിലാണെന്നും വിധി വരുന്നത് വരെ കാത്തിരിക്കണം എന്നുമായിരുന്നു കേരള സർക്കാർ പറയേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയുടെ ധാരണ സുപ്രീംകോടതിയിൽ കേസ് തള്ളിപ്പോയെന്നാണ്. വഖഫിൽ വീണ്ടും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. മുസ്ലിം ലീഗിൽ നിന്ന് മുസ്ലിം എന്നത് മാറ്റുന്നതാണ് നല്ലത്. അതൊരു ലിമിറ്റഡ് കമ്പനി മാത്രം. തങ്ങൾക്ക് താൽപ്പര്യമുള്ളവരെ നിയമിക്കണം എന്ന് മാത്രമാണ് അവരുടെ ലക്ഷ്യം. സിപിഎം സ്വീകരിക്കുന്നത് മതനിരപേക്ഷ നിലപാട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തിൽ 10 മിനിറ്റ് പരിഹാരം എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷത്തിരുന്ന് പറഞ്ഞതെല്ലാം നടപ്പാക്കാൻ എളുപ്പമല്ലെന്ന് മനസിലായില്ലേയെന്നും പ്രതിപക്ഷത്തിന്റെ എന്തായിരുന്നു കത്തിക്കയറലെന്നും രാജീവ് ചോദിച്ചു.

വി.ഡി. സതീശന്റെ സ്ത്രീ വിരുദ്ധ പരാമർശത്തെയും രാജീവ് വിമർശിച്ചു. വിവാഹം കഴിച്ചു വരുന്ന പെൺകുട്ടികൾക്ക് മാത്രം അമ്മമാർ രുചിക്കൂട്ട് പറഞ്ഞു കൊടുത്താൽ മതിയോ? കല്യാണം കഴിച്ചു വരുന്ന പുരുഷന്മാർക്ക് പറഞ്ഞുകൊടുക്കണ്ടേ? അങ്ങനെ അല്ലേ മുഖ്യമന്ത്രി പറയേണ്ടിയിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെയും രാജീവ് വിമർശിച്ചു. ഏത് അറ്റം വരെയും പോകുമെന്നതിന് തെളിവാണ് ഡൽഹി പൊലീസ് നടപടിയെന്നും അദ്ദേഹം പറഞ്ഞു

Tags:    
News Summary - വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി നിശ്ശബ്ദത പാലിക്കുന്നു - വിമർശനം കടുപ്പിച്ച് പി. രാജീവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.