കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിയോടും നിലവിലെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനോടും ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ്. ജൂലൈ പത്തിനാണ് ഇവരോട് ഇ.ഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് ചൂണ്ടിക്കാട്ടി ഇരുവരും എത്തിയിരുന്നില്ല, തുടർന്നാണ് വീണ്ടും ഹാജരാവേണ്ട തീയതി വ്യക്തമാക്കി ഇ.ഡി നോട്ടീസ് അയച്ചത്. ഭൂമി കുംഭകോണത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച രേഖകൾ നേരത്തേ തന്നെ അന്വേഷണ സംഘം അതിരൂപതയോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.