Posted On
date_range Updated On
date_range വീണക്ക് വീണ്ടും ഇ.ഡി സമന്‍സ്; ബുധനാഴ്ച ഹാജരാകാന്‍ നിർദേശം
തിരുവനന്തപുരം: മാസപ്പടി കേസിൽ വീണാ വിജയന് പുതിയ ഇ.ഡി സമന്‍സ്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകന്‍ അസൗകര്യം അറിയിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ബുധനാഴ്ച ഹാജരാകാന്‍ ഇ.ഡി അറിയിച്ചത്. ഇ.ഡി ആവശ‍്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് ഹാജരക്കുമെന്ന് വീണ അറിയിച്ചിരുന്നു. എന്നാൽ വ്യക്തമായ മറുപടി ഇ.ഡി നൽകിയിട്ടില്ല. അതേ സമയം കേസിൽ സി.എം.ആർ.എൽ എം.ഡി ശശിധരന്‍ കർത്തയുടെ മകന്‍ ശരന്‍ എസ്. കർത്തയടക്കമുള്ളവരെ തിങ്കളാഴ്ച ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.